കെപിസിസി ന്യൂനപക്ഷ വകുപ്പ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ രാജിവെച്ച് സിപിഐഎമ്മില്‍ ചേര്‍ന്നു

കെപിസിസി ന്യൂനപക്ഷ വകുപ്പ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ബദറുദ്ദീന്‍ കോണ്‍ഗ്രസ് സ്ഥനമാനങ്ങള്‍ രാജിവെച്ച് സിപിഐഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ന്യൂനപക്ഷത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി.

കോണ്‍ഗ്രസ് നേതാക്കളുടെ ബന്ധുക്കള്‍ക്ക് മാത്രമായി സീറ്റ് വീതം വെച്ചും, ബാക്കി സീറ്റുകള്‍ പേമെന്റ് സീറ്റാക്കുകയും ചെയ്യുന്ന പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ലെന്ന് ബദറുദ്ദീന്‍ ആരോപിച്ചു. ന്യൂനപക്ഷത്തെ കോണ്‍ഗ്രസ് നേതൃത്വം വെട്ടിനിരത്തിയെന്നും ബദറുദ്ദീന്‍ കുറ്റപ്പെടുത്തി.

മതേതരത്വം പ്രസംഗിക്കുന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വം ബാബറി മസ്ജിദ് തകര്‍ക്കാന്‍ കൂട്ടു നിന്നു.മതേതരത്വം സംരക്ഷിക്കാന്‍ പോരാടുന്ന പാര്‍ട്ടിയെന്ന നിലയിലാണ് താനും സഹപ്രവര്‍ത്തകരും സിപിഐഎമ്മുമായി സഹകരിക്കാന്‍ തയാറായതെന്നും ബദറുദ്ദീന്‍ പറഞ്ഞു.

കെപിസിസി ന്യൂനപക്ഷ വകുപ്പ് ചെയര്‍മാന്‍ കെ.കെ കൊച്ചുമുഹമദിനും കൊല്ലം ഡിസിസി പ്രസിഡന്റിനും രാജികത്ത് നല്‍കി. കര്‍ഷക കോണ്‍ഗ്രസ് നിലമേല്‍ മണ്ഡലം പ്രസിഡന്റ് സ്ഥാനവും ബദറുദ്ദീന്‍ രാജിവെച്ചു.

യൂത്ത്‌കോണ്‍ഗ്രസ് ചടയമംഗലം ബ്ലോക്ക് പ്രസിഡന്റ്,ചടയമംഗലം കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി തുടങിയ സ്ഥാനങളും വഹിച്ചിട്ടുണ്ട്. 2009ല്‍ യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തില്‍ ഐ ഗ്രൂപ്പ് പ്രവര്‍ത്തകരുടെ ക്രൂരമായ ആക്രമണത്തില്‍ ബദറുദ്ദീന് ഗുരുതരമായി പരിക്കേറ്റിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here