പാര്‍വതി തിരുവോത്തിന്റെ രാജി ‘അമ്മ’ സ്വീകരിച്ചു

നടി പാർവതി തിരുവോത്ത് നൽകിയ രാജി സ്വീകരിച്ച് ‘അമ്മ’ എക്സിക്യൂട്ടീവ്. പ്രസിഡന്റ് മോഹൻലാലിന്റെ അധ്യക്ഷതയിൽ കൊച്ചിയിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗമാണ് പാർവതിയുടെ രാജി സ്വീകരിച്ചത്. അതെ സമയം ബിബിനീഷ്‌ കോടിയേരിയെ സംബന്ധിച്ച വിഷയങ്ങളിൽ ബിനീഷിൽ നിന്ന് വിശദീകരണം തേടാനും യോഗം തീരുമാനിച്ചു.

പാർവതി തിരുവോത്തും ഇടവേള ബാബുവും തമ്മിലുള്ള പ്രശ്നങ്ങൾക്ക് ഇടവേള ബാബുവിന് ഒപ്പം നിൽക്കാനാണ് അമ്മ എക്സിക്യൂട്ടീവ് യോഗത്തിന്റെ തീരുമാനം. പാർവതി സമർപ്പിച്ച രാജി ‘അമ്മ സ്വീകരിച്ചതോടെ സംഘടനയ്ക്ക് ഉള്ളിൽ നിന്നുള്ള വിമത സ്വരം ഒഴിവാക്കാൻ ഭാരവാഹികൾക്ക് സാധിച്ചു.

ഇടവേള ബാബുവിൽ നിന്ന് വിശദീകരണം ആവശ്യപ്പെടുക പോലും ചെയ്യാതെയാണ് അമ്മ പാർവതിയുടെ രാജി സ്വീകരിച്ചത്. അതെ സമയം ബിനീഷ് കൊടിയേരിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബിനീഷിൽ നിന്ന് വിശദീകരണം തേടാനാണ് അമ്മയുടെ തീരുമാനം. ബിനീഷിനെ സംഘടനയിൽ നിന്ന് പുറത്താക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായെങ്കിലും ബിനീഷിന്റെ മറുപടി കേട്ട ശേഷമേ ‘അമ്മ തീരുമാനമെടുക്കൂ എന്ന് വ്യക്തം.

സംഘടനയെ പ്രതിസന്ധിയിലാക്കുന്ന വിവാദങ്ങളെ കുറിച്ചും ‘അമ്മ യോഗം ചർച്ച നടത്തിയിരുന്നു. ‘അമ്മ പ്രസിഡന്റ് മോഹൻലാലിന്റെ അധ്യക്ഷതയിലാണ് യോഗം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ചേർന്നത്. ഇടവേള ബാബു, ടിനി ടോം, ബാബു രാജ്, രചന നാരായണൻ കുട്ടി, ഹണി റോസ്, സിദീഖ്, മുകേഷ്, സുധീർ കരമന എന്നിവർ എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News