ബിന്ദുകൃഷ്ണയുടെ സ്ഥാനാർത്ഥി പട്ടികയിൽ മുല്ലപ്പള്ളി രാമചന്ദ്രന്റെ വക വെട്ടി നിരത്തൽ

കൊല്ലം ഡിസിസി പ്രസിഡന്റിന്റെ് ബിന്ദുകൃഷ്ണയുടെ സ്ഥാനാർത്ഥി പട്ടികയിൽ  കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വക വെട്ടി നിരത്തൽ. കെപിസിസി നൽകിയ പുതിയ പട്ടികയിലെ സ്ഥാനാർത്ഥികൾക്ക്  ചിഹ്നം അനുവദിച്ച് റിപ്പോർട്ട് നൽകാനും തിട്ടൂരം.ഐ ഗ്രൂപിലെ ബിന്ദുകൃഷ വിരുദ്ധരാണ് കെപിസിസിയുടെ ഉത്തരവിനു പിന്നിൽ.
കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ അപാകത  ചൂണ്ടികാട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ  കെപിസിസിക്ക് വിയോജനകുറിപ്പ്  അയച്ചതോടെയാണ് കെപിസിസി, ഡിസിസി ലിസ്റ്റിൽ വെട്ടിതിരുത്തല്ന് തയാറായത്.എ ഗ്രൂപിനും ലാഭം മാത്രം,അതേ സമയം ഐ ഗ്രൂപിലെ  ബിന്ദുകൃഷ്ണ വിഭാഗത്തിനാണ് തിരിച്ചടി നേരിട്ടത്.ബ്ലോക്ക്,ഗ്രാമ പഞ്ചായത്ത് വാർഡുകളിലെ 13 സ്ഥാനാർത്ഥികളെയാണ് കെപിസിസി ഇടപെട്ട് കോൺഗ്രസ് ചിഹ്നം നൽകാൻ ഉതിതരവിറക്കിയത്.
നിലവിൽ ഇതേ വാർഡുകളിലെ ബിന്ദുകൃഷ്ണ നിശ്ചയിച്ച സ്ഥാനാർത്ഥികളും ആർ.എസ്.പി സ്ഥാനാർത്ഥികളും പോസ്റ്റർ ഒട്ടിച്ചും,ചുവരെഴുതിയും രണ്ടാം റൗണ്ട് പ്രചരണം ആരംഭിച്ചപ്പോഴാണ് കെപിസിസിയുടെ കടുംവെട്ട്.കൊല്ലം ജില്ലയിൽ നിന്നും സംസ്ഥാന സ്ഥാനാർത്ഥി നിർണ്ണയ സമിതിക്ക് അയച്ച അപേക്ഷയിൽ ഐക്യകണ്ഠേന അംഗീകരിച്ച ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിൽപ്പെട്ട ആനയടി 1-ാം ഡിവിഷനിൽ സ്ഥാനാർത്ഥിയായ റഷീദിനും, പോരുവഴി ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡ് സ്ഥാനാർത്ഥിയായ ധനകൃഷ്ണപിള്ളയും,ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിലെ പോരുവഴി ഡിവിഷനിൽ സ്ഥാനാർത്ഥിയായ സജിത ബി.എസിനേയും, പോരുവഴി ഗ്രാമപഞ്ചായത്തിലെ 3-ാം വാർഡ് സ്ഥാനാർത്ഥിയായ സ്റ്റാൻലിനേയും, നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ ആനക്കോട്ടൂർ 14-ാംവാർഡ് സ്ഥാനാർത്ഥിയായ മോഹൻ ജി.നായരേയും, നെടുവത്തൂർ
ഗ്രാമപഞ്ചായത്തിലെ പിണറ്റിൻമൂട് 10-ാം വാർഡ് സ്ഥാനാർത്ഥി ആർ.സത്യഭാമ,ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിലെ പനയം ഡിവിഷനിലെ സ്ഥാനാർത്ഥി സുവർണ്ണകുമാരി അമ്മയ്ക്കും,
മൈനാഗപ്പള്ളി ബ്ലോക്ക് ഡിവിഷനിലെ സ്ഥാനാർത്ഥിയായ രവി മൈനാഗപ്പള്ളിക്കും
ചവറ ബ്ലോക്ക് പഞ്ചായത്തിലെ ശങ്കരമംഗലം ഡിവിഷനിൽ സ്ഥാനാർത്ഥിയായ പാലയ്ക്കൽ ഗോപനും,പോരുവഴി പഞ്ചായത്തിലെ 3-ാം വാർഡ് സ്ഥാനാർത്ഥി സജിത ബി.എസിനേയും,വെട്ടിക്കവല പവിത്രേശ്വരം ബ്ലോക്ക് ഡിവിഷനിലേക്ക്
സ്ഥാനാർത്ഥിയായ പി.രാധാമണി അമ്മയേയും, ശൂരനാട് വടക്ക് 14-ാം ബ്ലോക്ക് ഡിവിഷനിലെ സ്ഥാനാർത്ഥിയായ ജി.കെ.രഘുകുമാറിനും കൈപ്പത്തി ചിഹ്നം അനുവദിച്ച് നൽകി ആ വിവരം അടിയന്തിരമായി കെ.പി.സിസിയെ അറിയിക്കണമെന്നും മുല്ലപള്ളി രാമചന്ദ്രന്റെ തിട്ടൂരത്തിൽ പറയുന്നു.
ബിന്ദുകൃഷ്ണ കെപിസിസി നേതൃത്വത്തെ അതൃപ്തി അറിയിച്ചതായും സൂചനയുണ്ട്.
ആർ.എസ്.പി ഉൾപ്പടെയുള്ള സ്ഥാനാർത്ഥികൾ പ്രചരണം ആരംഭിച്ചശേഷം മാറ്റാനാകില്ലെന്ന നിലപാടും ബിന്ദുകൃഷ്ണക്കുണ്ട്.അതേ സമയം കെപിസിസിയാണ് അവസാന വാക്കെന്നും കെപിസിസിയുടെ ഉത്തരവ് അനുസരിക്കുമെന്നും ബിന്ദുകൃഷ്ണ കൈരളി ന്യൂസിനോടു പറഞ്ഞു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News