ഐഎസ്എല്‍: ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി

ഐ.എസ്.എല്ലിലെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. എ.ടി.കെ മോഹന്‍ ബഗാനോട് മറുപടിയില്ലാത്ത ഒരു ഗോളിനാണ് മഞ്ഞപ്പട തോറ്റത്. 67-ാം മിനിട്ടില്‍ സൂപ്പര്‍ താരം റോയ് കൃഷ്ണയാണ് എ.ടി.കെ മോഹന്‍ ബഗാന് വേണ്ടി ഗോള്‍ നേടിയത്.

ഗോ​ൾ‌ ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു ശേ​ഷ​മാ​യി​രു​ന്നു ക​ളി​യി​ലെ ഏ​ക ഗോ​ൾ. ബ്ലാ​സ്റ്റേ​ഴ്സ് പ്ര​തി​രോ​ധ​ത്തി​ന്‍റെ നോ​ട്ട​പ്പി​ശ​ക് റോ​യ് കൃ​ഷ്ണ ഗോ​ളാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു.

ബോ​ക്സി​ലേ​ക്കു​വ​ന്ന പ​ന്ത് വി​ൻ​സ​ന്‍റ് ഗോ​മ​സി​നും സി​ഗോ​ഞ്ച​യ്ക്കും ക്ലി​യ​ർ ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ല. സി​ഡോ​യു​ടെ ദു​ർ​ബ​ല​മാ​യ ഹെ​ഡ്ഡ​ർ ബോ​ക്സി​നു വെ​ളി​യി​ൽ‌ മാ​ർ​ക്ക് ചെ​യ്യാ​തെ നി​ന്ന റോ​യ് കൃ​ഷ്ണ​യു​ടെ കാ​ൽ​പ്പാ​ക​ത്തി​ൽ. മു​ന്നോ​ട്ടു​ക​യ​റി​യ ഫി​ജി സ്ട്രൈ​ക്ക​ർ പ​ന്ത് കൃ​ത്യ​മാ​യി ബ്ലാ​സ്റ്റേ​ഴ്സ് വ​ല​യി​ലെ​ത്തി​ച്ചു.

ആ​ദ്യ​പ​കു​തി​യി​ൽ ബ്ലാ​സ്റ്റേ​ഴ്സ് ഗോ​ളെ​ന്നു​റ​പ്പി​ച്ച സു​വ​ർ‌​ണാ​വ​സ​രം പാ​ഴാ​ക്കി​യി​രു​ന്നു. ക​ളി സ​മ​യ​ത്തി​ന്‍റെ 60 ശ​ത​മാ​ന​വും പ​ന്ത് കാ​ൽ​ക്ക​ൽ നിയന്ത്രിച്ചി​ട്ടും ബ്ലാ​സ്റ്റേ​ഴ്സി​ന് ഗോ​ൾ‌ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. കൂ​ടു​ത​ൽ കോ​ർ​ണ​ർ (6) നേ​ടി​യ​തും ബ്ലാ​സ്റ്റേ​ഴ്സാ​യി​രു​ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News