‘വലിമൈ’ ചിത്രീകരണത്തിനിടെ അജിത്തിന് വീണ്ടും പരുക്ക്

‘വലിമൈ’ ചിത്രീകരണത്തിനിടെ നടന്‍ അജിത്തിന് വീണ്ടും പരുക്ക്. ബൈക്ക് റേസ് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. അപകടത്തില്‍ അജിത്തിന്റെ കൈക്കും കാലിനും പരിക്കേറ്റു. താരത്തിന് വിശ്രമം ആവശ്യമായതിനാല്‍ വലിമൈയുടെ തുടര്‍ ചിത്രീകരണം നീട്ടിവെയ്ക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.

ബൈക്കുകളോട് പ്രിയമുള്ളതിനാല്‍ പലപ്പോഴും ഡ്യൂപ്പുകള്‍ ഇല്ലാതെയാണ് അജിത്ത് ചേയ്‌സിങ്ങ് രംഗങ്ങളില്‍ എത്താറുളളത്. കഴിഞ്ഞ ഫെബ്രുവരിയിലും ഇതേ ചിത്രത്തിന്റെ ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ താരം അപകടത്തില്‍ പെട്ടിരുന്നു. റെയ്‌സിങ്ങിനിടെ ബൈക്ക് ട്രാക്കില്‍ നിന്നും തെന്നിമാറുകയായിരുന്നു.

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ‘വലിമൈ’ ജനുവരിയിലായിരുന്നു ചിത്രീകരണത്തിലേയ്ക്ക് കടന്നത്. ‘നേര്‍കൊണ്ട പാര്‍വൈ’ എന്ന ചിത്രത്തിനുശേഷം അജിത്തും എച്ച് വിനോദും ഒന്നിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബോണി കപൂറാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News