ഇബ്രാഹിംകുഞ്ഞിന്‍റെ മെഡിക്കല്‍ രേഖകള്‍ മെഡിക്കല്‍ ബോര്‍ഡ് ഇന്ന് പരിശോധിക്കും

മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിൻ്റെ മെഡിക്കൽ രേഖകൾ സർക്കാർ ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ ബോർഡ് ഇന്ന് പരിശോധിക്കും.

ഇബ്രാഹിം കുഞ്ഞ് ചികിത്സയിൽ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് പരിശോധന നടത്തുക.

പാലാരിവട്ടം പാലം നിർമ്മാണ അഴിമതി ക്കേസിൽ അറസ്റ്റു ചെയ്യപ്പെട്ട് റിമാൻ്റിലായെങ്കിലും ആശുപത്രിയിൽ തുടരുകയായിരുന്നു.

ഈ പശ്ചാത്തലത്തിലാണ് മുവാറ്റുപുഴ വിജിലൻസ് കോടതിയുടെ നിർദ്ദേശപ്രകാരം പ്രതിയെ പരിശോധിക്കാൻ മെഡിക്കൽ ബോർഡിനെ നിയോഗിച്ചത്. എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ടിൻ്റെ നേത്വത്തിലുള്ള സംഘത്തിൽ 5 വിദഗ്ദ്ധ ഡോക്ടർമാരാണ് ഉള്ളത്.

മെഡിക്കൽ റിപ്പോർട്ട് ചൊവ്വാഴ്ച വിജിലൻസ് കോടതിയിൽ സമർപ്പിക്കും. ഇബ്രാഹിം കുഞ്ഞിൻ്റെ ജാമ്യാപേക്ഷയും വിജിലൻസിൻ്റെ കസ്റ്റഡി അപേക്ഷയും ചൊവ്വാഴ്ച കോടതി പരിഗണിക്കും.

ഇബ്രാഹിം കുഞ്ഞിന് ആശുപത്രിയിൽ ചികിത്സ തുടരണമെന്നാണ് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ നിലപാട്. ഇക്കാര്യം പരിശോധിക്കുന്നതിനാണ് സർക്കാർ ഡോക്ടർമാർ ഉൾപ്പെടുന്ന മെഡിക്കൽ സംഘത്തെ കോടതി നിയോഗിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News