കൊവിഡ് സാമ്പത്തിക മേഖലയില്‍ എറ്റവും കൂടുതല്‍ ആഘാതമേല്‍പ്പിക്കുക ഇന്ത്യയ്ക്ക്; ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സിന്‍റെ റിപ്പോര്‍ട്ട്

കൊവിഡ് എറ്റവും രൂക്ഷമായി സാമ്പത്തിക മേഖലയില്‍ തിരിച്ചടിയേല്‍പ്പിക്കുന്ന രാജ്യം ഇന്ത്യയായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത്. കൊവിഡാനന്തരം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കൊവിഡിന് മുമ്പുണ്ടായതിനെക്കാള്‍ കുറവായിരിക്കുമെന്ന് ഓക്സ്ഫോഡ് ഇക്കണോമിക്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ പ്രതിസന്ധി 2025 വരെ നീണ്ടുനില്‍ക്കും കൊവിഡിന് മുമ്പ് 6.5 ശതമാനമായിരുന്ന സാമ്പത്തിക വളര്‍ച്ച കൊവിഡിന് ശേഷമുള്ള 2025 വരെയുള്ള കാലഘട്ടത്തില്‍ 4.5 ശതമാനമാവുമെന്നാണ് ദക്ഷിണേഷ്യയുടെയും തെക്കുകിഴക്കന്‍ ഏഷ്യയുടെയും സാമ്പത്തിക വിഭാഗം മേധാവി പ്രിയങ്ക കിഷോര്‍ പറയുന്നത്.

കോര്‍പറേറ്റ് ബാലന്‍സ് ഷീറ്റുകള്‍, ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തികള്‍, ബാങ്ക് ഇതര ധനകാര്യ കമ്പനികളിലുണ്ടായ ഇടിവ്, തൊഴില്‍ വിപണിയിലെ ബലഹീനത തുടങ്ങിയവ ഇതിനകം തന്നെ സമ്പദ് വ്യവസ്ഥയെ ബാധിച്ചിരിക്കാം. ഇത് കൂടുതല്‍ വഷളായേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. കഴിഞ്ഞ ആഴ്ച റിസര്‍വ് ബാങ്ക് പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടില്‍ ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥ ചരിത്രപരമായ മാന്ദ്യത്തിലേക്ക് കടന്നതായി പ്രഖ്യാപിച്ചിരുന്നു.

ലോക്ക്ഡൗണ്‍ മൂലം ഇന്ത്യയുടെ ജി.ഡി.പി 10.3 ശതമാനം ചുരുങ്ങുമെന്ന് രാജ്യാന്തര നാണയനിധിയും പ്രവചിക്കുന്നുണ്ട്. ഇന്ത്യയുടെ സാമ്പദ് വ്യവസ്ഥയിലുണ്ടായിരിക്കുന്ന ആഘാതം 2025 വരെയെങ്കിലും തുടരുമെന്നും ഓക്‌സ്‌ഫോഡ് ഇക്കണോമിക്‌സ് റിപ്പോര്‍ട്ട് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News