കേരളാ കോണ്‍ഗ്രസ് എമ്മിന്‍റെ വരവ് മധ്യകേരളത്തില്‍ എല്‍ഡിഎഫിന്‍റെ കരുത്ത് വര്‍ധിപ്പിക്കും

കേരളാ കോണ്‍ഗ്രസ് ജോസ് പക്ഷത്തിന്റെ വരവ് മധ്യകേരത്തില്‍ ഇടതുമുന്നണിക്ക് വലിയ നേട്ടമുണ്ടാക്കുമെന്ന് കണക്കുകള്‍.

കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള വോട്ടുവ്യത്യാസം നാലരശതമാനമായിരുന്നു. ഈ വ്യത്യാസം കുറച്ചുകൊണ്ടുവരാന്‍ മാണി ഗ്രൂപ്പിന്റെ വരവ് ഇടതുമുന്നണിക്ക് ശക്തിപകരുമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ കോട്ടയത്ത് മൊത്തം പോള്‍ ചെയ്തത് 1184354 വോട്ടുകളാണ്. ഇതില്‍ 41.97 ശതമാനം വോട്ടുകള്‍ യുഡിഎഫും 37.03 ശതമാനം ഇടതുമുന്നണിയും നേടി. അതായത് ഇരുമുന്നണിയും തമ്മിലുള്ള വോട്ടുവ്യത്യാസം അഞ്ചുശതമാനത്തിലും താഴെ മാത്രം.

മൊത്തം പോള്‍ചെയ്ത വോട്ടിന്റെ 39 ശതമാനം യു.ഡി.എഫിന് കിട്ടി. ഇടതുമുന്നണിക്ക് 34.5 ശതമാനവും. ബി.ജെ.പി.ക്ക് 12.93 ശതമാനവും. കേരളാ കോണ്‍ഗ്രസ് ജോസ് പക്ഷത്തിന്റെ വരവ് ഇടതുമുന്നണിക്ക് ആഹ്ലാദം നല്‍കുന്നത് ഈ കണക്കിലാണ്.

ഈ ചെറിയ വ്യത്യാസം കുറച്ചുകൊണ്ടുവരാനായാല്‍ കോട്ടയം ജില്ലയില്‍ എല്‍ഡിഎഫ് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കും. മധ്യകേരളത്തില്‍ മാറ്റമുണ്ടാക്കുമെന്ന ജോസ് കെ. മാണിയുടെ പ്രഖ്യാപനം ഈ കണക്കുകൂടി മനസ്സില്‍ക്കണ്ടാണ്. കോട്ടയത്തെ 22 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍നിന്ന് 11 സീറ്റുകളിലാണ് കേരളാ കോണ്‍ഗ്രസ് മത്സരിച്ചത്. കോണ്‍ഗ്രസിന്റെയും മറ്റ് ഘടകകക്ഷികളുടെയും വോട്ട് പരിഗണിച്ചാലും കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ നല്ലനിലയില്‍ സ്വന്തം പാര്‍ട്ടി വോട്ടുകളും നേടിയിട്ടുണ്ട്.

യു.ഡി.എഫ്. ആകെ നേടിയ 497076 വോട്ടുകളില്‍ വലിയ പങ്ക് കേരളാ കോണ്‍ഗ്രസുകളുടെതാണ്. കേരളാകോണ്‍ഗ്രസിന്റെ ഈ പങ്കില്‍ കോട്ടയത്ത് കൂടുതലുണ്ടാവുക ജോസ് പക്ഷത്തിന്റെതാണ്. കാരണം, അവരാണ് അവിഭക്ത മാണിഗ്രൂപ്പില്‍ കൂടുതല്‍ സീറ്റില്‍ മത്സരിച്ചതും. വൈക്കത്തും(യുഡിഎഫ്- 60823, എല്‍ഡിഎഫ്-52373), ഏറ്റുമാനൂരിലും(യുഡിഎഫ്-47839,എല്‍ഡിഎഫ്-410543 യുഡിഎഫിനേക്കാള്‍ ഏറെ വോട്ടുകള്‍ക്ക് മുന്നിലാണ് എല്‍ഡിഎഫ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here