മെഡിക്കൽ ഫീസ് വർധിപ്പിച്ചതിന് എതിരെ സംസ്ഥാന സര്‍ക്കാർ സുപ്രീംകോടതിയിൽ

മാനേജ്മെന്‍റുകളുടെ ഇഷ്ടപ്രകാരം മെഡിക്കൽ ഫീസ് വർധിപ്പിച്ചതിന് എതിരെ സംസ്ഥാന സര്‍ക്കാർ സുപ്രീംകോടതിയിൽ

ഫീസ് നിര്‍ണയ സമിതിക്ക് മാത്രമേ ഫീസ് വര്‍ധിപ്പിക്കുന്നതിനുള്ള അധികാരമുള്ളു. മാനേജ്മെന്‍റുകളുടെ താല്‍പര്യപ്രകാരം ഫീസ് വര്‍ധിപ്പിക്കുന്ന നില അംഗാകരിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

മാനേജ്മെൻ്റുകൾ ആവശ്യപ്പെടുന്ന ഫീസ് വിദ്യാർത്ഥികളെ അറിയിക്കണം എന്ന് ഹൈകോടതി നേരത്തെ ഉത്തരവിട്ടിരുന്നു.ഇതിനെതിരെ ആണ് സർക്കാര്‍ അപ്പീൽ നൽകിയിരിക്കുന്നത്.

പ്രവേശനത്തിന് വാർഷിക ഫീസായി 22 ലക്ഷം രൂപ വരെയാണ് മാനേജ്മെൻ്റുകൾ നിശ്ചയിച്ചിട്ടുള്ളത്. ഫീസ് നിര്‍ണയ സമിതി നിശ്ചയിച്ചതിന്‍റെ മൂന്നിരട്ടിയോളമാണ് സ്വകാര്യ മാനേജ്മെന്‍റുകള്‍ നിശ്ചയിച്ച തുക.

സ്വകാര്യ മാനേജ്മെന്‍റുകളുടെ തീരുമാനം നാഷണൽ മെഡിക്കൽ കൌൺസിൽ നിർദേശത്തിനു വിരുദ്ധമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News