മുല്ലപ്പള്ളി നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിക്ക് ചിഹ്നം നല്‍കാതെ ബിന്ദുകൃഷ്ണ; കൊല്ലത്ത് പ്രവര്‍ത്തകരുടെ പ്രതിഷേധം

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിർദ്ദേശിച്ച സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിക്കാത്ത ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണക്കെതിരെ കൊല്ലത്ത് പ്രതിഷേധം.

ആർ.എസ്.പിക്ക് ഉൾപ്പടെ അനുവധിച്ച സീറ്റുകളിലാണ് കെപിസിസി പുതിയ സ്ഥാനാർത്ഥികൾക്ക് പാർട്ടി ചിഹ്നം നൽകാൻ ഉത്തരവിട്ടത്.കെപിസിസി നിർദ്ദേശെ ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ നടപ്പിലാക്കുന്നില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എഴുകോൺനാരായണൻ.

കെപിസിസി പ്രസിഡന്റ് മുല്ലപള്ളി രാമചന്ദ്രന്റെ നിർദ്ദേശം നടപ്പിലാക്കാൻ കെപിസിസി വൈസ് പ്രസിഡന്റ് എഴുകോൺനാരായണൻ വിചാരിച്ചിട്ടും നടപ്പിലാക്കാനാകുന്നില്ല.

ഡിസിസി തീരുമാനിച്ച സ്ഥാനാർത്ഥി പട്ടികയിലെ 13 വാർഡുകളിലാണ് കെപിസിസി സമവായകമ്മിറ്റി തീരുമാനിച്ച സ്ഥാനാർത്ഥികൾക്ക് പാർട്ടി ചിഹ്നം നൽകിയാൽ മതിയെന്ന് വിർദ്ദേശിച്ചത് ഇതനുസരിച്ച് ചിഹ്നം വാങാനെത്തിയവർ പ്രതിഷേധിച്ചു.

എന്നാൽ എന്ത് സാഹചര്യത്തിലാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചതെന്നു കാട്ടി കെപിസിസിക്ക് റിപ്പോർട്ട് നൽകുമെന്ന് ബിന്ദുകൃഷ്ണ കൈരളി ന്യൂസിനോടു പറഞ്ഞു. നാമനിർദ്ദേശ പത്രിക നൽകി പ്രചരണത്തിനിറങിയവരിപ്പോൾ രണ്ടും കൽപിച്ച് മുമ്പോട്ടാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News