ചെന്നിത്തലയ്‌ക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണം കോണ്‍ഗ്രസിനേറ്റ കനത്ത രാഷ്ട്രീയ തിരിച്ചടി

രമേശ് ചെന്നിത്തലയ്‌ക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി തേടിയത് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. രാഷ്ട്രീയപ്രേരിതമായ നീക്കമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിഷയത്തോട് പ്രതികരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിനേറ്റ കനത്ത രാഷ്ട്രീയ തിരിച്ചടിയാണ് പുതിയ സംഭവം.

അഴിമതി രഹിതമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിയുള്ള യു.ഡി.എ.ഫിന്റെ പ്രകടനപത്രിക പ്രകാശനം ചെയ്ത അതേ ദിവസമാണ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഉള്ള വിജിലന്‍സ് അന്വേഷണത്തിനായി സര്‍ക്കാര്‍ അനുമതി തേടിയത്. രമേശ് ചെന്നിത്തല അന്വേഷണം സ്വാഗതം ചെയ്‌തെങ്കിലും കോണ്‍ഗ്രസിനുള്ളി പ്രശ്‌നങ്ങള്‍ നീറി പുകയുകയാണ്. അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് രമേശ് ചെന്നിത്തയുടെ മറുപടി ഇങ്ങിനെ

ഇബ്രാഹിം കുഞ്ഞിന്റെയും ഖമറുദ്ദീന്റെയും അറസ്റ്റിനു ശേഷം പ്രതിസന്ധിയിലായ യുഡി.എഫി.നെ കൂടുതല്‍ പ്രതസന്ധിയിലാക്കുന്നതാണ് രമേശ് ചെന്നിത്തലയ്‌ക്കെതിരെയുള്ള അന്വേഷണം. വിഷയം രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞൊഴിയാനാണ് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ശ്രമിച്ചത്.

അതേസമയം അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി തേടിയതിന്റെ പശ്ചാത്തലത്തില്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരെയുള്ള എ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം ശക്തമായിട്ടുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍കൈ ലഭിക്കുകയാണെങ്കില്‍ മുഖ്യമന്ത്രിയാകാം എന്ന രമേശ് ചെന്നിത്തലയുള്ള സ്വപ്നത്തിമുമേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ് പുതിയ സംഭവം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News