തിരുവനന്തപുരം: കോവിഡ് രോഗിയായ 82 വയസുകാരന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ വാസ്കുലാര്‍ ശസ്ത്രക്രിയ വിജയം.
തമിഴ്നാട് സ്വദേശി പാലയ്യ (82) നാണ് കാര്‍ഡിയോ വാസ്കുലാര്‍ തൊറാസിക് സര്‍ജറിയുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയ നടത്തിയത്. ഒക്ടോബര്‍ പത്തിന് വലതു കൈയ്ക്ക് വേദനയും സ്വാധീനക്കുറവുമായാണ് പാലയ്യന് മെഡിക്കല്‍ കോളേജില്‍ ചികിത്സക്കെത്തിയത് .
തമിഴ്നാട് സ്വദേശിയായ ഇദ്ദേഹം പാറശാലയിലുള്ള മകനോടൊപ്പമാണ് താമസം.
ആശുപത്രിയിലെ പരിശോധനകളില്‍ ഹൃദ്രോഗവും ഒപ്പം കോവിഡുമുണ്ടെന്ന് സ്ഥിരീകരിച്ചു. സി.ടി ആന്‍ജിയോഗ്രാം പരിശോധനയില്‍ ഹൃദയത്തില്‍ നിന്ന് രക്തക്കട്ട വലതു കൈയ്യിലെ രക്തക്കുഴലിലെത്തി രക്ത സഞ്ചാരം പൂര്‍ണ്ണമായി അടഞ്ഞ നിലയിലായിരുന്നു.
പ്രായക്കൂടുതല്‍, ഹൃദ്രോഗം, കോവിഡ് രോഗംമുതലായ വെല്ലുവിളികള്‍ എന്നിവ ഉണ്ടായിരുന്നെങ്കിലും അടിയന്തര ശസ്ത്രക്രിയ വേണ്ടിയിരുന്നതിനാല്‍ ബന്ധുക്കളെ വിവരമറിയിച്ചു. പാറശ്ശാലയില്‍ നിന്ന് ബന്ധുക്കളെത്തി സമ്മതമറിയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 13ന് രാത്രി അടിയന്തിര ശസ്ത്രക്രിയ നടന്നു.
രക്തക്കട്ട മാറ്റുന്ന എംബോളക്ടമി എന്ന വാസ്കുലാര്‍ ശസ്ത്രക്രിയയാണ് നടന്നത്. മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗികള്‍ക്ക് വേണ്ടി പ്രത്യേകമൊരുക്കിയ തിയേറ്ററിലാണ് ശസ്ത്രക്രിയ നടന്നത്. ഒരാഴ്ചത്തെ ചികിത്സക്ക് ശേഷം കോവിഡ് നെഗറ്റീവായിക്കഴിഞ്ഞ് ഡിസ്ചാര്‍ജ് ആയി.
കാര്‍ഡിയോവാസ്കുലാര്‍ സര്ജന്മാരായ ഡോ ഷഫീക്ക്, ഡോ മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. കോവിഡ് നോഡല്‍ ഓഫീസര്‍ ഡോശ്രീകണ്ീന് ആണ് ചികിത്സ ഏകോപിപ്പിച്ചത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here