സിന്‍സിനാറ്റി ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് ദാന ചടങ്ങ് ഇന്ന്; മികച്ച ചിത്രം റണ്‍ കല്യാണി, സംവിധാനം ഗീത ജെ

സിന്‍സിനാറ്റിയിലെ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനും സംവിധാനത്തിനുമുള്ള അവാര്‍ഡ് റണ്‍ കല്യാണിയ്ക്ക്. മാധ്യമ പ്രവര്‍ത്തകയായിരുന്ന ഗീത ജെയാണ് റണ്‍ കല്യാണിയുടെ സംവിധാനം.

സിന്‍സിനാറ്റിയിലെ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് ദാന ചടങ്ങ് ഇന്ന് നടക്കും. ഇന്ത്യന്‍ സമയം രാത്രി 8 മണി, യുകെ സമയം 3.20 മണി, രാവിലെ 9.30 ന് എന്നീ സമയങ്ങളില്‍ അവരുടെ ഫേസ്ബുക്ക് പേജില്‍ പരിപാടി തത്സമയം സംപ്രേഷണം ചെയ്യും.

ലിംഗഭേദത്തെയും സിനിമയെയും കുറിച്ചുള്ള ചോദ്യവുമായി റണ്‍ കല്യാണി സിനിമ. ദീര്‍ഘവും ആഴത്തിലുമുള്ള ഇടപെടലാണ് ചിത്രം. ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റ്‌വലിലും റണ്‍ കല്യാണി പുരസ്‌കാരം നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News