കലാകാരന്മാര്‍ക്ക് ആത്മവിശ്വാസത്തിന്റെ സന്ദേശവുമായി മെറ്റമോര്‍ഫോസിസ്; വീഡിയോ പങ്കുവെച്ച് മഞ്ജു വാര്യര്‍

കലാകാരന്മാര്‍ക്ക് ആത്മവിശ്വാസത്തിന്റെ സന്ദേശവുമായി മെറ്റമോര്‍ഫോസിസ് എന്ന സംഗീത ആല്‍ബം. മെറ്റമോര്‍ഫോസിസിന്റെ വീഡിയോ നടി മഞ്ജു വാര്യര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. റോണി ആന്റണിയും സാമി വാസുമാണ് സംവിധാനം.
10’o Clock നിര്‍മിച്ച ആല്‍ബത്തിന്റെ സംഗീതം സിവിയുടേതാണ്.

‘കൊറോണക്കാലത്തെ ആശങ്കയും അരക്ഷിതാവസ്ഥയും മുന്‍നിര്‍ത്തി വിഷാദത്തിലേക്കു കൂപ്പു കുത്തുന്ന കലാകാരന്മാര്‍ക്ക് ആത്മവിശ്വാസത്തിന്റെ സന്ദേശവുമായി മെറ്റമോര്‍ഫോസിസ്. എല്ലാ കലാരന്മാര്‍ക്കും വേണ്ടി… ഈ സമയവും കടന്നു പോകും’- വീഡിയോ പങ്കുവെച്ച്ുകൊണ്ട് മഞ്ജു വാര്യര്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here