‘എ.ഡി.എം.കെയുടെ ‘എ’ മാറ്റി അമിത്ഷാ എന്നാക്കാം’; ഗോബാക്ക് അമിത്ഷാ ഹാഷ്ടാഗുകള്‍ ട്രെന്‍ഡിംഗില്‍

ഗോബാക്ക് അമിത്ഷാ എന്ന ഹാഷ്ടാഗുകളാണ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗില്‍. അഞ്ച് ലക്ഷത്തിനടുത്ത് ഹാഷ് ടാഗുകളാണ് ഇതുവരെ വന്നിരിക്കുന്നത്. അമിത് ഷായുടെ തമിഴ്നാട് സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് ഗോബാക്ക് അമിത്ഷാ എന്ന ഹാഷ്ടാഗുകള്‍ സജീവമായത്.

കഴിഞ്ഞ ദിവസമാണ് ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി തുടങ്ങിയത്. ട്വിറ്ററില്‍ ഇപ്പോഴും തമിഴ് ജനതയുടെ ഗോബാക്ക് ട്വീറ്റുകള്‍ വന്ന് കൊണ്ടിരിക്കുകയാണ്. അണ്ണാ ഡി.എം.കെയെ അമിത് ഷാ ഡി.എം.കെ എന്ന് മാറ്റാമെന്നും തമിഴ്നാട് പെരിയാറിന്റെ നാടാണ് തുടങ്ങിയ ട്വീറ്റുകളുമാണ് വന്ന് കൊണ്ടിരിക്കുന്നത്.

വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് അമിത്ഷായുടെ തമിഴ്നാട് സന്ദര്‍ശനം. അമിത്ഷായുടെ ചെന്നൈ സന്ദര്‍ശനം എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഡി.എം.കെ എം.പി കെ.പി രാമലിംഗം ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. നേരത്തെ ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്റെ സഹോദരനും കരുണാനിധിയുടെ മകനുമായ അഴഗിരി പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുമെന്നുമുള്ള വാര്‍ത്തകളുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News