ഇബ്രാഹം കുഞ്ഞിനെ കുരുക്കി റെയ്ഡില്‍ പിടിച്ചെടുത്ത രേഖ. മാര്‍ച്ചില്‍ ഇബ്രാഹിംകുഞ്ഞിന്‍റെ വീട്ടില്‍ വിജിയന്‍സ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ഇന്‍കംടാക്സ് പെനാല്‍റ്റി അടച്ചതിന്‍റെ രേഖയാണ് ഇബ്രാഹിം കുഞ്ഞിന് കുരുക്കായി മാറിയത്.
പാലാരിവട്ടം പാലം അഴിമതിയുടെ പണം ആണ് ആ തുകയെന്നാണ് വിജിയന്‍സിന്‍റെ വിലയിരുത്തല്‍. കേസില്‍ ഇബ്രാഹിംകുഞ്ഞിനെ നേരിട്ട് ബന്ധിപ്പിക്കാന്‍ കഴിയുന്ന ശക്തമായ തെളിവായി അത് മാറും
ഡിമാന്‍ഡും ആക്സപ്റ്റെന്‍സും തെളിയിക്കുക എന്നത് പലപ്പോഴും വിജിലന്‍സ് കേസുകളിലെ പ്രധാനവെല്ലുവിള്ിയാണ്. പല കേസുകളിലും പ്രതികള്‍ രക്ഷപെടുന്നത് ഈ നൂലമാല ഉപയോഗിച്ചാവും.
എന്നാല്‍ പാലാരിവട്ടം പാലം അഴിമതിയില്‍ വിജിലന്‍സിന് ലഭിച്ച വജ്രായുധമാണ് ഇബ്രാഹിംകുഞ്ഞിന്‍റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ഇന്‍കംടാക്സ് രേഖ. എറണാകുളത്തെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നാലരകോടി രൂപ ഇബ്രാഹംകുഞ്ഞ് നിക്ഷേപിച്ചു, ചന്ദ്രിക ദിനപത്രത്തിന്‍റെ പേരിലാണ് ഈ പണം നിക്ഷേപിച്ചത്.
പാര്‍ട്ടി പത്രത്തിന് ആരോ നല്‍കിയ നിക്ഷേപം എന്നാണ് ഇബ്രാഹിംകുഞ്ഞ് പറഞ്ഞതെങ്കിലും ഇതിന്‍റെ സോഴ്സ് കാണിക്കാന്‍ പത്രത്തിന്‍റെ ഉടമസ്ഥരായ മുസ്ലീം പ്രിന്‍റിംഗ് ആന്‍റ് പബ്ലിഷിംഗ് കമ്പനിക്ക് കഴിഞില്ല.ഇതേ തുടര്‍ന്ന് 2കോടി 24 ലക്ഷം രൂപ പിഴയീടാക്കി.
ബാക്കി തുക വിട്ട് നല്‍കി. ഇബ്രാഹിംകുഞ്ഞിന്‍റെ വീട് വിജിലന്‍സ് പരിശോധിക്കുന്നതിനിടെ കളളപണത്തിന് നികുതി അടച്ചതിന്‍റെ രേഖ പിടികൂടി. സോഴ്സ് കാണിക്കാന്‍ കഴിയാത്ത ആ പണം അത്രയും പാലാരിവട്ടം അഴിമതിക്ക് നിര്‍മ്മാണ കമ്പനി നല്‍കിയ പ്രതിഫലമെന്നാണ് വിജിലന്‍സിന്‍റെ വിലയിരുത്തല്‍.
കളളപണത്തിന് നികുതി അടച്ച് നിയമവിധേയമാക്കിയതിനാല്‍ തന്നെ ഇനി ഇടപാട് നടന്നില്ലെന്ന് പറയാനും ഇബ്രാഹികുഞ്ഞിന് കഴിയില്ല. വീട്ടില്‍ നിന്നാണ് ഈ രേഖ പിടിച്ചെടുത്തത് എന്നത് കൊണ്ട് തന്നെ വിചാരണവേളയില്‍ ഇബ്രാഹിംകുഞ്ഞിനെതിരായ നിര്‍ണ്ണായക തെളിവായി ഇത് മാറും. ഈ പണം ആര് തന്നു എന്നറിയുന്നതിനാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് ഒരുങ്ങുന്നത്.

Get real time update about this post categories directly on your device, subscribe now.