സങ്കടക്കാ‍ഴ്ചയായി മുതുമല കടുവാ സങ്കേതത്തിലെ കടുവാ കുഞ്ഞുങ്ങള്‍

തമിഴ്‌നാട്ടിലെ മുതുമല കടുവാസങ്കേതത്തില്‍ കടുവ ചത്തോടെ ഒറ്റപ്പെട്ട രണ്ട് കടുവാ കുഞ്ഞുങ്ങൾ സങ്കട കാഴ്ചയായി.കഴിഞ്ഞദിവസം വൈകിട്ടാണ് സിങ്കാര റെയ്ഞ്ചില്‍ വനപാലകര്‍ പെണ്‍കടുവയെ ചത്തനിലയില്‍ കണ്ടെത്തിയത്.

ശിങ്കാര റെയ്ഞ്ചിലെ വനമേഖലയില്‍ പട്രോളിംഗിനിടെയാണ് വനപാലകര്‍ കടുവയുടെ ജഡം കണ്ടെത്തിയത്. സമീപത്തായി കരയുന്ന രണ്ട് കടുവാ കുഞ്ഞുങ്ങളും.

അച്ചക്കരെയില്‍ പൊന്തക്കാട്ടില്‍ ഉറുമ്പരിച്ച നിലയിലായിരുന്നു പെണ്‍കടുവയുടെ ജഡം. സമീപത്തുള്ള ദിവസങ്ങള്‍ മാത്രം പ്രായമുള്ള കടുവ കുഞ്ഞുങ്ങളെ വനപാലകര്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലാക്കി. എന്നാല്‍ പെട്ടിത്തുറന്ന് ഇവ പുറത്തുചാടി ബഹളം വച്ചു.

കടുവാകുഞ്ഞുങ്ങള്‍ കരച്ചില്‍ നിര്‍ത്താതെ വന്നതോടെ വനപാലകര്‍സിറിഞ്ചിലൂടെ പാലും വെള്ളവും നല്‍കി. അമ്മ കടുവയെ നോക്കി അവ കരഞ്ഞുകൊണ്ടേയിരുന്നു. അതേസമയം കുഞ്ഞുങ്ങള്‍ക്ക് കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് വനപാലകര്‍ പറഞ്ഞു.

കടുവയുടെ പോസ്റ്റ്‌മോര്‍ട്ട.നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും മരണകാരണം വ്യക്തമല്ലെന്ന് തമിഴ്‌നാട് വനപാലകര്‍ പറഞ്ഞു. കടുവാകുഞ്ഞുങ്ങളെ കാട്ടിലേക്ക് വിടാതെ സംരക്ഷിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News