അല്‍ഫോന്‍സ് പുത്രന്റെ പേരില്‍ സ്ത്രീകളെ ഫോണ്‍ വിളിച്ച് തട്ടിപ്പിന് ശ്രമം: ”നിങ്ങളെ വിഡ്ഢിയാക്കാന്‍ അയാളെ അനുവദിക്കരുത്”

സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെ പേരില്‍ ഫോണ്‍ വിളിച്ച് തട്ടിപ്പിന് ശ്രമം. ‘അല്‍ഫോന്‍സ് പുത്രന്‍’ ആണെന്ന പേരില്‍ നിരവധി നടിമാരെയും മറ്റു സ്ത്രീകളെയും വിളിച്ചു. അല്‍ഫോന്‍സ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തട്ടിപ്പിനായി ഉപയോ?ഗിക്കുന്ന ഫോണ്‍ നമ്പര്‍ പുറത്തുവിട്ട് തട്ടിപ്പില്‍ വീഴരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

”9746066514′, ‘9766876651’ഈ രണ്ട് ഫോണ്‍ നമ്പറുകളിലേക്കും നിങ്ങളുടെ ശ്രദ്ധ കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സിനിമാരം?ഗത്തുള്ള നിരവധി നടിമാരെയും മറ്റ് സ്ത്രീകളെയും ഞാനാണെന്ന് പറഞ്ഞ് ഈ വ്യക്തി വിളിക്കുന്നുണ്ട്. ഞാന്‍ ഈ നമ്പറിലേക്ക് വിളിച്ച് നോക്കി. അല്‍ഫോന്‍സ് പുത്രനാണ് എന്ന് പറഞ്ഞാണ് അപ്പോഴും അയാള്‍ ഫോണെടുത്തത്. ഞാന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതിനാല്‍ സമാനമായ കോളുകള്‍ നിങ്ങള്‍ക്കും ലഭിച്ചാല്‍ കരുതിയിരിക്കുക. നിങ്ങളെ വിഡ്ഢിയാക്കാന്‍ അയാളെ അനുവദിക്കരുത്. ഇത്തരത്തിലുള്ള കോള്‍ ലഭിച്ചാല്‍ വ്യക്തിപരമായ യാതൊരു വിവരങ്ങളോ ഫോട്ടോയോ വീഡിയോയോ നല്‍കരുത്. അതൊരു തട്ടിപ്പാണെന്ന് മനസിലാക്കുക’-അല്‍ഫോന്‍സ് പുത്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News