മകന്റെ പിറന്നാൾ ദിവസം സന്തോഷം പങ്കിട്ട് നവ്യ :ജീവിതത്തിലെ നിലാവിനുള്ള പിറന്നാൾ സ്നേഹം പങ്കിട്ട് നവ്യ

മകൻ സായിയുടെ പത്താം പിറന്നാൾ ദിവസം മകന് ജന്മദിനാശംസകൾ നേരുകയാണ് നവ്യ. ഭർത്താവ് സന്തോഷ് മേനോനും മകൻ സായ്ക്കും ഒപ്പമുള്ള ചിത്രമാണ് നവ്യ പങ്ക് വെച്ചിരിക്കുന്നത്.love u to the moon and back …എന്നാണ് നവ്യയുടെ ക്യാപ്‌ഷൻ .

മകന് ജന്മദിന സമ്മാനമായി ആപ്പിൾ വാച്ച് സീരീസ് 6 നൽകുന്ന വീഡിയോ കഴിഞ്ഞ ദിവസം നവ്യ സാമൂഹ്യമാധ്യമങ്ങളിൽ പങ്കു വെച്ചിരുന്നു.ബർത്ഡേ ദിവസം വരെ കാത്തിരിക്കാൻ വയ്യ എന്ന ക്യാപ്‌ഷനിൽ മകൻ ആപ്പിൾ വെച്ച് അണിയുന്ന വീഡിയോ ആണ് നവ്യ പങ്കുവച്ചിരുന്നത് .സായ് എന്നാണ് മകന്റെ പേര്.മകനും നൃത്തം പഠിക്കുന്നുണ്ട്.രണ്ടുപേരും ഒരുമിച്ച് നൃത്തം അഭ്യസിക്കുന്ന ചിത്രങ്ങൾ നവ്യ പങ്കിട്ടിരുന്നു

ഏറെ നാളത്തെ ഇടവേളക്ക് ശേഷം വീണ്ടും നവ്യ അഭിനയത്തിലേക്ക് തിരികെ വരികയാണ്.ഒരുത്തി എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുന്നു.സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് നവ്യ.എല്ലാ വിശേഷങ്ങളും ചിത്രങ്ങളും നവ്യ ആരധകരുമായി പങ്കിടാറുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News