കിഫ്ബിക്കെതിരായ ഗൂഡാലോചനയ്ക്ക് പിന്നില്‍ ഇഡി; കിഫ്ബിയ്‌ക്കെതിരെ ഇഡി എന്ന വാര്‍ത്ത ചമയ്ക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇഡി ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് സന്ദേശം; തെളിവുകള്‍ പുറത്തുവിട്ട് മന്ത്രി തോമസ് ഐസക്

കിഫ്ബിക്കെതിരായ ഗൂഡാലോചനയ്ക്ക് പിന്നില്‍ ഇഡി. കിഫ്ബിയ്‌ക്കെതിരേ ഇ.ഡി എന്ന വാര്‍ത്ത ചമയ്ക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇ.ഡി ഉദ്യോഗസ്ഥരുടെ വാട്‌സ് ആപ് സന്ദേശം. സന്ദേശത്തിലുളളത് വാര്‍ത്തയുടെ തലക്കെട്ടുവരെ. നിര്‍ണായക തെളിവുകള്‍ പുറത്തുവിട്ടത് ധനമന്ത്രി തോമസ് ഐസക്. നിയമ നടപടി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.

ഇഡി കേരളത്തിലെ വികസന പദ്ധതികള്‍ക്കെതിരെ വന്‍ ഗൂഡാലോചന നടത്തുന്നു. ഇ ഡി കേരള സര്‍ക്കാരിനെ ഭയപ്പെടുത്തേണ്ട. സഭയില്‍ വയ്ക്കാത്ത റിപ്പോര്‍ട്ട് വച്ച് ഇഡി നടപടി എടുക്കുന്നു. ഇത് നിയമസഭയോടുള്ള അവകാശ ലംഘനമാണ്.

കേരള സര്‍ക്കാരിനെ വീഴ്ത്താന്‍ ഇ ഡിയുമായി എന്തെങ്കിലും ഇടപാട് ചെന്നിത്തലയ്ക്കുണ്ടോ എന്നാണ് സംശയം. ആര്‍ ബി ഐക്ക് കത്ത്
സര്‍ക്കാരിനെതിരെ ഗൂഡാലോചന നടക്കുന്നു. കേരള ജനത ഇക്കാര്യങ്ങള്‍ തിരിച്ചറിയണം.

സി എ ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികളിലേക്ക് പോകാന്‍ ഇ ഡിക്ക് അവകാശമില്ല. ഇ ഡി യുടേത് ചട്ടലംഘനമാണ്. അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണ്. നിയമസഭ നടപടികളിലേക്ക് നീങ്ങുമെന്നും തോമസ് ഐസ്‌ക് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News