കൊവിഡിനെതിരായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്‌സിന്‍ വിവാദത്തില്‍.

ന്യൂദല്‍ഹി:വാക്‌സിന്‍ സ്വീകരിച്ച യുവാവിന് ന്യൂമോണിയ; വിവരങ്ങള്‍ മറച്ചുവെച്ചുവെന്നും ആരോപണം; കൊവിഡിനെതിരായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്‌സിന്‍ വിവാദത്തില്‍. ഹൈദരാബാദിലെ ഭാരത് ബയോടെക്കാണ് കൊവാക്‌സിന്‍ വികസിപ്പിച്ചത്.

വാക്‌സിന്‍ ട്രയല്‍ സ്വീകരിച്ച യുവാവിന് ഗുരുതര രോഗം കണ്ടെത്തിയിട്ടും ട്രയല്‍ നിര്‍ത്തിവെക്കാതിരുന്നതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.ആഗസ്തില്‍ നടന്ന ആദ്യ ട്രയലില്‍ വാക്‌സിന്‍ സ്വീകരിച്ച 35 കാരന് രണ്ട് ദിവസത്തിനുള്ളില്‍ ന്യൂമോണിയ സ്ഥീരീകരിച്ചിരുന്നു. മുന്‍പ് ഒരു അസുഖവുമില്ലാതിരുന്ന യുവാവിന് വാക്‌സിന്‍ സ്വീകരിച്ച് രണ്ട് ദിവസത്തിനുള്ളില്‍ ന്യൂമോണിയ ബാധിച്ചിട്ടും വാക്‌സിന്‍ പരീക്ഷണം താത്ക്കാലികമായി നിര്‍ത്തിവെച്ചില്ല എന്നാണ് ഉയരുന്ന ആരോപണം.

സാധാരണയായി വാക്‌സിന്‍ പരീക്ഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ പാര്‍ശ്വഫലം കണ്ടെത്തിയാല്‍ ട്രയല്‍ താത്ക്കാലികമായി നിര്‍ത്തിവെക്കുന്നതാണ് നടപടി. പിന്നീട് വിദഗ്ധ പരിശോധനയ്ക്കും പഠനങ്ങള്‍ക്കും ശേഷം മാത്രമേ ഗവേഷണം വീണ്ടും തുടരുകയുള്ളൂ.ഈ നടപടി ക്രമം പാലിച്ചില്ല എന്നും പാര്‍ശ്വഫലങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറച്ചുവെച്ചുവെന്നുമാണ് കൊവാക്‌സിനെതിരെ ഉയരുന്ന വിമര്‍ശനം.

ആദ്യ രണ്ടു ഘട്ടങ്ങളിലും മികച്ച ഫലം നല്‍കിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ 16ന് കൊവാക്‌സിന്‍ മൂന്നാം ഘട്ട ട്രയല്‍ തുടങ്ങിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News