കിഫ്ബിയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരിനും പ്രതിപക്ഷത്തിനും എന്തിനിത്ര വാശി?

കേരളത്തിന്റെ സമഗ്ര വികസനത്തിനാവശ്യമായ ധനസമാഹരം നടത്തുന്നതിന് പുറമെ സുതാര്യത ഉറപ്പാക്കുന്നു എന്നതാണ് കിഫ്ബിയുടെ സവിശേഷത. സാമൂഹ്യ , സാംസ്‌കാരിക , ധനകാര്യ മേഖലയിലെ നിരവധി പ്രമുഖര്‍ ഇക്കാര്യം ചൂണ്ടികാട്ടിയിട്ടും കിഫ്ബിയെ തകര്‍ത്തേ തീരൂ എന്ന വാശിയിലാണ് കേന്ദ്ര സര്‍ക്കാരും പ്രതിപക്ഷവും.

സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ ഒരു വിട്ടുവീഴ്ച്ചയും കാണിക്കാത്ത എഴുത്തുകാരനാണ് എന്‍ എസ് മാധവന്‍. ഐ എ എസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ നിരവധി
സര്‍ക്കാര്‍ ചുമതകലകള്‍ നിര്‍വഹിച്ച് പരിചയസമ്പത്തുളള എന്‍ എസ് മാധവന്‍ തന്റെ കോളത്തില്‍ കേരളത്തെ രക്ഷിക്കാനായി ഇങ്ങനെ അപേക്ഷിച്ചു.’ എറിഞ്ഞു
കളയരുത് കിഫ്ബി ക്കുട്ടിയെ….’

മുന്‍ സി എ ജി വിനോദ് റായ് ആണ് കിഫ്ബിയുടെ ഉപദേശക സമിതി അധ്യക്ഷന്‍. യു പി എ സര്‍ക്കാരിന്റെ കാലത്ത് നടന്ന സ്‌പെക്ട്രം അഴിമതി കയ്യോടെ പിടികൂടി ലോകത്തെ അറിയിച്ചത് അന്ന് സി എ ജി ആയിരുന്ന വിനോദ് റായ് ആയിരുന്നു. കിഫ്ബിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തലനാരിഴ കീറി പരിശോധിച്ച് എല്ലാം സുതാര്യമാണെന്ന് പല തവണ വിനോദ് റായ് സാക്ഷ്യപ്പെടുത്തിയതാണ്. കിഫ്ബിയും ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മസാല ബോണ്ട് വിതരണം ചെയ്തത് ഭരണഘടനാപരല്ലെന്ന സി എ ജിയുടെ കണ്ടെത്തലിലേയ്ക്ക് കടക്കാം. മുന്‍ നിയമസഭാ സെക്രട്ടറി വി കെ ബാബു പ്രകാശ് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ ഇങ്ങനെ പറയുന്നു. അനുച്ഛേദം 151(2) പ്രകാരം തയ്യാറാക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ടില്‍
കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കാന്‍ അക്കൗണ്ടന്റ് ജനറലിന് അധികാരമില്ല.

1999ലെ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് നിയമത്തിലെ (ഫെമ) 2016ല്‍ ഉണ്ടായ ഭേദഗതി ചട്ടപ്രകാരം ഇന്ത്യയില്‍ കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കമ്പനിക്കോ നിയമപ്രകാരം സ്ഥാപിച്ച ബോഡി കോര്‍പറേറ്റിനോ റിസര്‍വ് ബാങ്കിന്റെ അനുമതി പ്രകാരം വിദേശനിക്ഷേപം സ്വീകരിക്കാവുന്നതാണ്. 2016ലെ നിബന്ധന നിര്‍ദേശിക്കുന്ന അനുവാദം വാങ്ങിയാണ് മസാല ബോണ്ടുകള്‍ വിതരണം ചെയ്ത് അതിലൂടെ വിദേശ ധനസമാഹരണം നടത്തിയിട്ടുള്ളത്. അതില്‍ ഭരണഘടനാവിരുദ്ധതയോ നിയമവിരുദ്ധത ഒന്നുംകാണപ്പെടുന്നില്ല. ഈ വിഷയങ്ങള്‍ കേരള ഹൈക്കോടതി വിശദമായി പരിശോധിക്കുമ്പോള്‍ കാര്യങ്ങള്‍ കുറെക്കൂടി വ്യക്തമാകുമെന്നും
വി കെ ബാബു പ്രകാശ് ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here