കൊല്ലത്ത് പരിഭ്രാന്തി പരത്തി നടുറോഡില്‍ വെട്ടുകത്തിയുമായി ഏറ്റുമുട്ടല്‍

കൊല്ലം തൊടിയൂരില്‍ നടുറോഡില്‍ വെട്ടുകത്തിയുമായി രണ്ടു പേര്‍ ഏറ്റുമുട്ടി. സംഘര്‍ഷം ഏറെനേരം പരിഭ്രാന്തി സൃഷ്ടിച്ചു. ഇരുവരേയും പോലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ തൊടിയൂര്‍ വെളുത്തമണല്‍ ജംഗ്ഷനിലാണ് റോഡിന് നടുക്ക് വെട്ടുകത്തിയുമായി സുഹൃത്തുക്കളായ രണ്ടു പേര്‍ മദ്യലഹരിയില്‍ ഏറ്റുമുട്ടിയത്. കിളികൊല്ലൂര്‍ സ്വദേശിയായ കൂരി എന്നറിയപ്പെടുന്ന കൃഷ്ണനും വെളുത്ത മണല്‍ സ്വദേശിയായ ഷിബുവും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഇരുവരും നിരവധി കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

നേരത്തെ സുഹൃത്തുക്കളായിരുന്ന ഇവര്‍ തമ്മില്‍ മദ്യപിച്ചതിന് ശേഷം വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് ഇത് ചോദ്യം ചെയ്യാന്‍ വെട്ടുകത്തിയുമായി കൃഷ്ണന്‍ എത്തിയതോടെയാണ് പരസ്പരം മര്‍ദ്ദനവും വെട്ടുകത്തി ഉപയോഗിച്ചുള്ള ആക്രമണവുമുണ്ടായത്. നടുറോഡിലിട്ട് വെട്ടുകത്തിയുടെ മറു ഭാഗം കൊണ്ട് സുഹൃത്തിനെ വെട്ടുന്ന ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി.

പരിക്കേറ്റ ഇരുവരെയും താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു. ഇരുവര്‍ക്കുമെതിരെ കരുനാഗപ്പള്ളി പോലീസ് കേസെടുത്തിട്ടുണ്ട്. ഷിബുവും ആയുള്ള സൗഹൃദത്തെ തുടര്‍ന്ന് കൃഷ്ണന്‍ തൊടിയൂര്‍ ഇടക്കുളങ്ങര ഭാഗത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News