തിരുവനന്തപുരത്തുനിന്നും ഹോസ്പിറ്റല്‍ സ്‌പെഷ്യല്‍ സര്‍വ്വീസുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരത്തുനിന്നും ഹോസ്പിറ്റല്‍ സ്‌പെഷ്യല്‍ സര്‍വ്വീസ് ആരംഭിച്ച് കെഎസ്ആര്‍ടിസി. തിരുവനന്തപുരത്തുനിന്നുമുള്ള ‘ഹോസ്പിറ്റല്‍ സ്‌പെഷ്യല്‍ സര്‍വ്വീസ് ‘രാവിലെ 5.10 നാണ് ആരംഭിക്കുക. തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ നിന്നും പുറപ്പെടുന്ന ബസ് രാവിലെ 6.30ന് കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് 8.00 മണിക്ക് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് 9.15ന് എറണാകുളം ലേക് ഷോര്‍ ഹോസ്പ്പിറ്റല്‍ തുടര്‍ന്ന് അമൃതാ ഹോസ്പ്പിറ്റല്‍ എന്നിവിടങ്ങളില്‍ എത്തിച്ചേരും.

സൂപ്പര്‍ ഫാസ്റ്റ് സര്‍വ്വീസായാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഉച്ചക്ക് 2.40ന് അമൃത ഹോസ്പിറ്റലില്‍ നിന്ന് തിരിക്കുന്ന ബസ് ലേക് ഷോര്‍ ഹോസ്പിറ്റല്‍, ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ്, കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വഴി തിരുവനന്തപുരം സെട്രല്‍ ബസ് സ്റ്റേഷനില്‍ എത്തും.

യാത്രാക്കാര്‍ ആവശ്യപ്പെടുന്ന പക്ഷം കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും ഇത് പോലെയുള്ള കൂടുതല്‍ ഹോസ്പിറ്റല്‍ സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി തയ്യാറെണെന്ന് സിഎംഡി അറിയിച്ചു. ഇതിന് വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാ യൂണിറ്റിലും ഇതിനകം നല്‍കിയിട്ടുണ്ടെന്നും സിഎംഡി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News