കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചു; കണ്ണൂരില്‍ വീണ്ടും എല്‍ഡിഎഫിന് വിജയം

കണ്ണൂര്‍ തലശ്ശേരി നഗരസഭയിലെ മമ്പള്ളിക്കുന്ന് വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചതോടെ സിപിഐഎമ്മിന് വീണ്ടും ജയം. ഇതോടെ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ എതിരില്ലാതെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ച വാര്‍ഡുകളുടെ എണ്ണം 16 ആയി.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രികയില്‍ നാമനിര്‍ദേശകന്റെ ഒപ്പ് വ്യാജമാണെന്ന പരാതിയെ തുടര്‍ന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിക്കുകയായിരുന്നു. ഇത്തവണ ബിജെപിക്കും സ്ഥാനാര്‍ഥി ഇല്ലാതായതോടെ എല്‍ഡിഎഫ് എതിരില്ലാതെ വിജയിക്കുകയായിരുന്നു. മമ്പള്ളിക്കുന്നില്‍ കഴിഞ്ഞ തവണയും എല്‍ഡിഎഫിനായിരുന്നു വിജയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News