ഐ​എ​സ്എല്‍: ബം​ഗളൂരുവിനെ സമനിലയിൽ തളച്ച് ​ഗോവ

ഐ​എ​സ്എ​ലി​ലെ ക​രു​ത്ത​രു​ടെ പോ​രാ​ട്ട​ത്തി​ൽ ബം​ഗളൂരുവിനെ സമനിലയിൽ തളച്ച് ​ഗോവ. എ​ഫ്സി ഗോ​വ ബം​ഗ​ളൂ​രു എ​ഫ്സി മ​ത്സ​രം 2-2 നാണ് ​സ​മ​നി​ല​യി​ൽ പി​രി​ഞ്ഞത്.

ര​ണ്ടു ഗോ​ൾ ലീ​ഡു​മാ​യി ജ​യം ഉ​റ​പ്പി​ച്ച ബം​ഗ​ളൂ​രു​വി​നെ ഗോ​വ മൂ​ന്നു മി​നി​റ്റി​നു​ള്ളി​ൽ ര​ണ്ടു ത​വ​ണ തി​രി​ച്ച​ടി​ച്ച് സ​മ​നി​ല​യി​ൽ പി​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ പ​കു​തി​യി​ലും ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ലു​മാ​യി​രു​ന്നു ബം​ഗ​ളൂ​രു​വി​ന്‍റെ ഗോ​ളു​ക​ൾ.

ക്ലെ​യ്റ്റ​ൻ സി​ൽ​വ (27), യു​നാ​ൻ (57) എ​ന്നി​വ​രാ​ണ് ബം​ഗ​ളൂ​രു​വി​നാ​യി ഗോ​ൾ നേ​ടി​യ​ത്. ജ​യം ഉ​റ​പ്പി​ച്ച ബം​ഗ​ളൂ​രു​വി​ന്‍റെ സ​മ​നി​ല​തെ​റ്റി​ച്ച​ത് ഇ​ഗോ​ർ‌ അം​ഗു​ലോ​യു​ടെ ബൂ​ട്ടു​ക​ളാ​യി​രു​ന്നു. ക​ളി​യു​ടെ 66, 69 മി​നി​റ്റു​ക​ളി​ൽ അം​ഗു​ലോ ബം​ഗ​ളൂ​രു വ​ല​യി​ൽ പ​ന്തെ​ത്തി​ച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News