താരസംഘടന അമ്മയുടെ ഭാരവാഹിയോഗത്തില്‍ പ്രതിഷേധിച്ച സിദ്ധിക്കിനെതിരെ വിമര്‍ശനവുമായി നടി രേവതി സമ്പത്ത്. ഇന്നത്തെ ജിവസം ഇതില്‍പരം ഊളത്തരം വേറെ കേട്ടിരിക്കില്ല എന്നായിരുന്നു രേവതി സമ്പത്തിന്‍റെ പ്രതികരണം.
നടന്‍ ബിനീഷ് കോടിയേരിയെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് സിദ്ദിഖ് ശക്തമായി വാദിച്ചുവെന്ന വാര്‍ത്തയോടാണ് നടിയുടെ പ്രതികരണം. താരസംഘനയുടെ എക്സിക്യൂട്ടീവ് യോഗത്തിലെ തീരുമാനങ്ങള്‍ ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
‘ബിനീഷിനെ ഉടന്‍ പുറത്താക്കണമെന്നും സസ്പെന്‍ഡ് ചെയ്യണമെന്നും അമ്മ ഭാരവാഹി യോഗത്തില്‍ സിദ്ധിഖ്’ എന്ന് കണ്ടു വാര്‍ത്തയില്‍. ഇന്നലത്തെ ദിവസം ഇതില്‍പരം ഊളത്തരം വേറെ കേട്ടിരിക്കില്ല. ജോറായിട്ടുണ്ട്!
ഒരു വാല്‍ക്കണ്ണാടി വാങ്ങി സ്വയം അതില്‍ നോക്കുന്നത് വളരെ ഗുണം ചെയ്യും എന്ന് ഉറപ്പിച്ച് പറയണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ പ്രതീക്ഷിക്കുന്നു എന്ന് പറയുന്നതാണ് കൂടുതല്‍ ഉചിതം’ , എന്നാണ് രേവതി ഫേസ്ബുക്കില്‍ കുറിച്ചത്.
സാമ്പത്തിക ഇടപാട് കേസില്‍ അറസ്റ്റിലായ ബിനീഷിനെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് സിദ്ദിഖ് ശക്തമായി വാദിച്ചെങ്കിലും മറ്റ് അംഗങ്ങള്‍ യോജിക്കാത്തതിനാല്‍ വിശദീകരണം തേടാന്‍ തീരുമാനിച്ചു.
അതേസമയം പാര്‍വതിയുടെ രാജി മറ്റ് പരിശോധനകളില്ലാതെ അംഗീകരിക്കാന്‍ തീരുമാനിച്ച സംഘടന ഇടവേള ബാബുവുനെതിരെ നടപടിയൊന്നും കൈകൊള്ളാത്തതും വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.
നേരത്തെ രേവതി സമ്പത്ത് സിദ്ദിഖിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയിരുന്നു. തനിക്ക് 21 വയസുളളപ്പോള്‍ തിരുവനന്തപുരത്തെ ഒരു തിയറ്ററില്‍വെച്ച് തന്നെ ലൈംഗികമായി അതിക്രമിക്കാന്‍ ഈ മുഖംമൂടിയിട്ട ജെന്റില്‍മാന്‍ എന്ന് നടിക്കുന്നയാള്‍ ശ്രമിച്ചു എന്നാണ് അവര്‍ പോസ്റ്റില്‍ പറഞ്ഞത്.

Get real time update about this post categories directly on your device, subscribe now.