നാട്ടിലാകെ പാട്ടായി; തെരഞ്ഞെടുപ്പ് കാലത്തെ വേറിട്ട കാ‍ഴ്ച

തിരഞ്ഞെടുപ്പുകളിൽ പാട്ട് പാടി സ്ഥാനാർഥി വോട്ട് തേടുന്നത് ഒരു പുതിയ സംഭവമല്ല.എന്നാൽ കണ്ണൂർ അഴീക്കോട് ഒരു കുടുംബം ഒന്നായി പാട്ട് പാടി കുടുംബത്തിലെ അംഗത്തിന് വേണ്ടി വോട്ട് തേടുകയാണ്.

അഴീക്കോട് പഞ്ചായത്തിലെ രണ്ടാം വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന കെ മോഹിനിയുടെ പാട്ട് കുടുംബത്തെ പരിചയപ്പെടാം.

വിപ്ലവ ഗാനങ്ങളുടെ അലയൊലികൾ മുഴങ്ങുന്ന വീട് ഇപ്പോൾ തിരഞ്ഞെടുപ്പ് ചൂടിലാണ്.മുൻ തിരഞ്ഞെടുപ്പുകളിൽ പല സ്ഥാനാർഥികൾക്ക് വേണ്ടി പാട്ട് പാടിയ കുടുംബം ഇത്തവണ കുടുംബത്തിലെ ഒരു അംഗത്തിന് വേണ്ടി തന്നെയാണ് പാട്ട് പാടി വോട്ട് തേടുന്നത്.

കലാ കുടുംബത്തിലെ പാട്ടുകാരിയായ അമ്മ മോഹിനി
അഴീക്കോട് പഞ്ചായത്തിലെ രണ്ടാം വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്.

മോഹിനിയുടെ ഭർത്താവ് കല്ലേൻ ബാലകൃഷ്ണനാണ് പാട്ടുകൾ എഴുതി ചിട്ടപ്പെടുത്തുന്നത്

മകൻ മിഥുനാണ് തബലിസ്റ്റ്.മകൾ ശ്രുതിയും മരുമകൾ ജിൻഷയും കൊച്ചു മക്കളായ സാവരിയയും സാൽവനിയും വോൾഗയും ഗായകർ.

ഈ സ്ഥാനാർഥിക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.സ്ഥാനാർഥി മോഹിനിയുടെ വീട്ടിലേക്കുള്ള വഴി ചോദിച്ചാൽ മോഹിനി റോഡിലൂടെ പോകണമെന്ന് നാട്ടുകാർ പറയും.

മോഹിനി റോഡെന്നാണ് മോഹിനിയുടെ വീടിന് മുന്നിലൂടെയുള്ള റോഡിന്റെ ഔദ്യോഗിക നാമം.സ്വന്തം വീട്ടു മുറ്റം റോഡിനായി വിട്ടു നല്കിയപ്പോൾ നാട്ടുകാർ ആ റോഡിന് മോഹിനി റോഡ് എന്ന് പേര് നൽകി.നാട്ടിലെ ജനപ്രിയ സ്ഥാനാർഥിയായ മോഹിനി മുൻപ് രണ്ട് തവണ ബ്ലോക്ക് പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here