കൊവിഡിന്‍റെ രണ്ടാംവരവ് സുനാമിക്ക് തുല്യമാവും; ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി

നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്ന ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. കൊവിഡിന്‍റെ വ്യാപനം ഒരു വിധത്തില്‍ നമ്മള്‍ക്ക് നിയന്ത്രിക്കാന്‍ സാധിച്ചു. അതുകൊണ്ടാണ് നമ്മള്‍ പല ആഘോഷങ്ങളും നിയന്ത്രണങ്ങളോടെ നടത്തിയത് എന്നാല്‍ കൊവിഡ് പൂര്‍ണായി അവസാനിച്ചു എന്ന് കരുതാനായിട്ടില്ല.

ഇപ്പോല്‍ നിങ്ങളോട് ഞാന്‍ ചെറിയ ദേഷ്യത്തിലാണ്. ദിവാലിയ്ക്ക് ശേഷം ആള്‍ക്കൂട്ടം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് തന്നതാണ്. ഇപ്പോള്‍ പലരും റോഡിലൂടെ മാസ്‌കുകള്‍ പോലും ധരിക്കാതെ പോകുന്നത് സ്ഥിരം കാഴ്ചയായിരിക്കുകയാണ്.

കൊവിഡ് ഇല്ലാതായി എന്ന് വിചാരിക്കരുത്. കൊവിഡിന്റെ രണ്ടാം തരംഗം ഒരു സുനാമിയ്ക്ക് തുല്യമായിരിക്കും. അഹമ്മദാബാദിലും, ദല്‍ഹിയിലും സ്ഥിതി ഗുരുതരമായിക്കൊണ്ടിരിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ, ഉദ്ദവ് പറഞ്ഞു.

വാക്സിന്‍പോലും പൂര്‍മായും നമുക്ക് കണ്ടെത്താന്‍ ക‍ഴിഞ്ഞിട്ടില്ല. ആള്‍ക്കൂട്ടം വര്‍ധിക്കുന്നത് സ്ഥിതിഗതികള്‍ വഷളാക്കും. കൊവിഡിന്‍റെ രണ്ടാംവരവ് ഒരു സുനാമിയെക്കാള്‍ മാനുഷിക സാമൂഹ്യ വിഭവങ്ങള്‍ നമുക്ക് നഷ്ടപ്പെടുത്തും. ഇനിയൊരു ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള സ്ഥിതിയുണാവരുതെന്നും താക്കറെ പറഞ്ഞു.

കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ ഏറ്റവുമധികം രോഗികള്‍ ഉണ്ടായിരുന്ന സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു മഹാരാഷ്ട്ര. കര്‍ശന നിയന്ത്രണങ്ങളിലൂടെ രോഗികളുടെ എണ്ണം കുറച്ചുകൊണ്ടുവരികയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel