ആശാ ശരത്തിന്‍റെ മകള്‍ ഉത്തര ശരത്തും അഭിനയരംഗത്തേക്ക്:അമ്മക്കൊപ്പം ആദ്യ സിനിമ

മലയാളത്തിലെ പ്രശസ്ത അഭിനേത്രിയും നര്‍ത്തകിയുമായ ആശാ ശരത്തിന്‍റെ മകള്‍ ഉത്തര ശരത്തും അഭിനയരംഗത്തേക്ക്.സംസ്ഥാനപുരസ്കാരം നേടിയ ‘കെഞ്ചിര’ യ്ക്കു ശേഷം സംവിധായകന്‍ മനോജ് കാന ഒരുക്കുന്ന ‘ഖെദ്ദ’ എന്ന ചിത്രത്തിലൂടെയാണ് ഉത്തര ശരത്ത് സിനിമയിലേക്ക് ചുവടു വയ്ക്കുന്നത്. അമ്മയ്ക്കൊപ്പം മകളായി തന്നെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.’ഖെദ്ദ’ യുടെ ചിത്രീകരണം ആലപ്പുഴ എഴുപുന്നയില്‍ നടക്കുന്നു.

അമ്മയ്ക്കൊപ്പം അഭിനയരംഗത്തേക്കുള്ള തന്‍റെ വരവിനെക്കുറിച്ച് ഉത്തര ശരത്ത് പറയുന്നത് അമ്മയുടെ സിനിമകള്‍ കാണുമ്പോഴൊക്കെ എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ വലിയ ആഗ്രഹമായിരുന്നു എന്നും പലപ്പോഴും അക്കാര്യം പറയുമ്പോഴെല്ലാം അമ്മയാണ് എതിര്‍ത്തിരുന്നത്. പഠനം കഴിഞ്ഞിട്ട് മതി അഭിനയമെന്നായിരുന്നു അമ്മയുടെ അഭിപ്രായം എന്നുമാണ് .

ലോക്ഡൗണിന് മുന്‍പ് നാട്ടിലെത്തിയ ഉത്തര കൊവിഡ് വ്യാപകമായതോടെ ദുബായിലേക്കുള്ള തിരിച്ചുപോയില്ല . അങ്ങനെ ലോക്ഡൗണില്‍ ഇവിടെ ആയിപ്പോയതുകൊണ്ടാണ് സിനിമയിലേക്ക് ലഭിച്ച അവസരം ഉപയോഗിക്കാനായത്.കീർത്തന ആണ് ആശ ശരത്തിന്റെ രണ്ടാമത്തെ മകൾ.കാനഡയിൽ വിദ്യാർത്ഥിനിയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News