ബിജെപിയില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷം; തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്ന് നേതാക്കളും പ്രവര്‍ത്തകരും

ബിജെപിയിലെ ആഭ്യന്തര തര്‍ക്കം രൂക്ഷമായി തുടരുന്നു. അഭിപ്രായ ഭിന്നതകള്‍ കൂടുതല്‍ മറനീക്കി പുറത്തുവരുന്നു.

നേരത്തെ തന്നെ സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന ശോഭാ സുരേന്ദ്രന്‍ പക്ഷം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നു.

ശോഭാ സരേന്ദ്രന് പിന്നാലെ മുതിര്‍ന്ന നേതാവ് പികെ കൃഷ്ണദാസ് പക്ഷവും പ്രവര്‍ത്തകരും തെരഞ്ഞെടുപ്പില്‍ സജീവമായിട്ടില്ല.

സംഘടനാ പ്രശ്നങ്ങളെ അതിജീവിക്കാന്‍ അമിത് ഷായെ കേരളത്തില്‍ എത്തിക്കാനുള്ള ശ്രമവും പാ‍ഴായി. തമി‍ഴ്നാട്ടില്‍ അമിത് ഷാ എത്തിയെങ്കിലും കേരളത്തില്‍ എത്താതെ മടങ്ങുകയായിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുമെന്ന സംസ്ഥാന നേതൃത്വത്തിന്‍റെ കണക്കുകള്‍ വിശ്വാസത്തിലെടുക്കാനും കേന്ദ്ര നേതത്വം തയ്യാറായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News