ജന്മദിനത്തിൽ മകളുടെ സ്വപ്നം സാക്ഷാത്കരിച്ച്‌ അല്ലു അർജുൻ :അച്ഛനെപ്പോലെ മകളും താരമാണെന്ന് ആരാധകർ

തെലുങ്ക് താരം അല്ലു അർജുന്റെ മകൾ അർഹയുടെ നാലാം ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. അല്ലു അർജുന്റെ പുതിയ ചിത്രമായ ‘മൈത്രി’യുടെ അണിയറപ്രവർത്തകരാണ് സർപ്രൈസ് പാർട്ടി സംഘടിപ്പിച്ചത്. 

ഒപ്പം മകളുടെഏറെ നാളത്തെ സ്വപ്നവും താരം യാഥാർഥ്യമാക്കി , കുതിര സവാരി ആയിരുന്നു അർഹയുടെ സ്വപ്നം. ഈ ചിത്രങ്ങളും അല്ലു അർജുൻ പങ്കുവച്ചിട്ടുണ്ട്.

മണിരത്നത്തിന്റെ ‘അഞ്ജലി’ എന്ന ചിത്രത്തിലെ ‘അഞ്ജലി അഞ്ജലി’ എന്ന ഗാനരംഗം അർഹയിലൂടെ പുനരാവിഷ്കകരിച്ചിരിക്കുകയാണ് അല്ലുഅർജുൻ.അര്ഹക്കൊപ്പം കുഞ്ഞു ചേട്ടൻ അയാനും ഉണ്ട്.മകളുടെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് അല്ലു അർജുൻ തന്നെയാണ് പാട്ട് പുറത്തിറക്കിയത്.

Here is Arha’s #AnjaliAnjali Cover Song ❤️
#TeamAA
Posted by Allu Arjun on Friday, November 20, 2020

അച്ഛനെപ്പോലെ മകളും താരമാണ് ,ഇത്തരം വിഡിയോകൾ മാത്രമല്ല സിനിമകളും പ്രതീക്ഷിക്കുവെന്നും ആരാധകർ വിഡിയോയിൽ കമന്റ് ചെയ്തിട്ടുണ്ട് .

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here