86ല്‍ പുറത്തിറങ്ങിയ “ഒരു കഥ ഒരു നുണകഥ” എന്ന മമ്മൂട്ടി ചിത്രത്തിലെ ഈ ഗാനം ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി വീണ്ടും..

പ്രിയ ജോണ്‌സന്‍ മാഷിനുള്ള ഒരു എളിയ സമര്‍പ്പണം ആണ് ആര്‍ജെ നീനു ആലപിച്ച ‘നീ’ എന്ന സംഗീത പരമ്പരയിലെ രണ്ടാം ഗാനം. ‘അറിയാതെ അറിയാതെ എന്നിലെ എന്നില്‍ നീ’ എന്ന് തുടങ്ങുന്ന വരികള്‍ എം.ഡി. രാജേന്ദ്രന്റേതാണ്. കഴിഞ്ഞ 9 വര്‍ഷങ്ങളായി സീനിയര്‍ റേഡിയോ ജോക്കിയും തിരുവനന്തപുരത്തെ എഫ് എം മ്യൂസിക് മാനേജരുമാണ് ‘പാട്ടുകളുടെ കൂട്ടുകാരി’ എന്ന് അറിയപ്പെടുന്ന നീനു.

കെ എസ് ചിത്രയുടെ പിറന്നാള്‍ ദിനത്തില്‍ ഒരു സ്വകാര്യ എഫ് എമ്മില്‍ കെ എസ് ചിത്രയുടെ പാട്ടുകള്‍ അന്താക്ഷരിയായ് ഒന്നിന് പുറകെ മറ്റൊന്നായ് 100 മണിക്കൂര്‍ സെറ്റ് ചെയ്ത ഇന്ത്യയിലെ ഒരേ ഒരു മ്യൂസിക് മാനേജര്‍ കൂടെയാണ് ആര്‍ ജെ നീനു.

പാട്ടുകള്‍ കാസ്സറ്റ് രൂപത്തില്‍ മാത്രം ഉണ്ടായിരുന്ന കാലത്ത് ഈ ഗാനം റേഡിയോയില്‍ കേട്ട് പഠിച്ച് സ്‌കൂളില്‍ പാടി സമ്മാനം നേടിയതും, ജോണ്‍സന്‍ മാഷിന്റെയും ചിത്ര ചേച്ചിയുടെ മുന്നിലും ഈ പാട്ട് പാടിയപ്പോള്‍ അന്ന് അവര്‍ നള്‍കിയ സ്‌നേഹവും പ്രോത്സാഹനവും ഇന്നും മറക്കാന്‍ കഴിയാത്ത ഒന്നാണെന്ന് നീനു പറയുന്നു.

നവംബര്‍ 20ന് പുറത്തിറങ്ങിയ ഈ ഗാനം ഗായിക കെ.എസ് ചിത്രയും, നടന്‍ ഉണ്ണി മുകുന്ദനുമാണ് ഫേസ്ബുക്ക് പേജുകളിലൂടെ പുറത്തിറക്കിയത്. യഥാര്‍ത്ഥ ഗാനം പാടിയ ഗായിക തന്നെ ഈ ഗാനത്തെ അഭിനന്ദിക്കുകയും അത് പുറത്തിറക്കുകയും ചെയ്തു എന്നത് ശ്രദ്ധേയം.

ഈ ഗാനം പുനഃസൃഷ്ടിച്ചിരിക്കുന്നത് കൊച്ചിയില്‍ നിന്നുള്ള സംഗീതജ്ഞന്‍, സൗണ്ട് എഞ്ചിനീയര്‍ കൂടിയായ സായ് പ്രകാശ് ആണ്. സിബിന്‍ ചന്ദ്രനാണ് മനോഹരമായ ദൃശ്യങ്ങള്‍ക്ക് പിന്നില്‍ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഒപ്പം സംഗീത സംവിധായകന്‍ ശ്രീഹരി കെ നായരുടെ അഡിഷണല്‍ പ്രോഗ്രാമിങ്, എബിന്‍ സാഗറിന്റെ ഗിറ്റാര്‍ നിഖില്‍ റാമിന്റെ പുല്ലാങ്കുഴല്‍ കൂടി ചേര്‍ന്നപ്പോള്‍ സംഗീതാസ്വാദകര്‍ക്ക് 86 പുറത്തിറങ്ങിയ “ഒരു കഥ ഒരു നുണകഥ” എന്ന മമ്മൂട്ടി ചിത്രത്തിലെ ഈ ഗാനം ഗൃഹാതുര സ്മരണകള്‍ സമ്മാനിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News