മോഹൻലാലിൻറെ പുതിയ ആറാട്ട് :നെയ്യാറ്റിൻകര ഗോപൻ ആയി മോഹൻലാൽ

മാടമ്പി എന്ന സിനിമയിലൂടെയായിരുന്നു മോഹൻലാലും ബി ഉണ്ണികൃഷ്‍ണനും ആദ്യമായി ഒന്നിച്ചത്.ഇരുവരും ഒന്നിച്ച ഗ്രാൻഡ് മാസ്റ്റര്‍ എന്ന ചിത്രം വലിയ വിജയമായിരുന്നു.
മോഹൻലാലും ബി ഉണ്ണികൃഷ്‍ണനും ഒന്നിക്കുന്ന പുതിയ ചിത്രമായ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ പ്രഖ്യാപനം തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ച് സിനിമയുടെ ചിത്രീകരണം തുടങ്ങിയിരിക്കുന്നു.

നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന് തന്നെയാണ് ചിത്രത്തിന്റെ പേര്.മോഹൻലാൽ- ബി. ഉണ്ണിക്കൃഷ്ണൻ ടീമിന്റെ ‘ആറാട്ടി’ന്റെ ചിത്രീകരണം ഇന്ന് പാലക്കാട് ആരംഭിച്ചു.ഗ്രാമീണാന്തരീക്ഷത്തിലുള്ള കുടുംബപ്രേക്ഷകര്‍ക്കും ഇഷ്‍ടപ്പെടുന്ന ഒരു മാസ് എന്റര്‍ടെയ്‍നറായിരിക്കും നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നാണ് പ്രതീക്ഷിക്കുന്നത്.ഉദയ്‍കൃഷ്‍ണയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.ഇന്ന് പാലക്കാട് ഷൂട്ടിങ് തുടങ്ങിയ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ മോഹൻലാല്‍ തന്നെയാണ് ഷെയര്‍ ചെയ്‍തിരിക്കുന്നത്.

കോമഡിയും ആക്ഷനുമെല്ലാമായി മോഹൻലാലിന്റെ മറ്റൊരു മാസ് പടമായിരിക്കും ‘ആറാട്ട്’ എന്ന സൂചനകളാണ് ഉള്ളത് . നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. വിജയ് ഉലകനാഥ് ഛായാഗ്രഹണവും സമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. രാഹുല്‍ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

ചിത്രത്തിൽ മോഹൻലാൽ ഉപയോഗിക്കുന്ന കറുത്ത ബെൻസ് കാർ. KL V 2255 എന്ന നമ്പറാണ് കാറിന് നൽകിയിരിക്കുന്നത്.രാജാവിന്റെ മകനി’ലെ മൈ ഫോൺ നമ്പർ ഈസ് 2255 എന്ന ഹിറ്റ് ഡയലോഗിനെ ഓർമ്മിപ്പിക്കും ഈ നമ്പർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News