ശോഭാ സുരേന്ദ്രന്‍റേത് ആഗ്രഹിച്ച സ്ഥാനം നേടിയെടുക്കാനുള്ള സമ്മര്‍ദ തന്ത്രം: കെ സുരേന്ദ്രന്‍

നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന വിമതരോട് വിട്ടുവീ‍ഴ്ച വേണ്ടെന്ന തീരുമാനവുമായി ബിജെപി സംസ്ഥാന നേതൃത്വം. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ക‍ഴിഞ്ഞ ദിവസം സംസ്ഥാന നേതൃത്വവുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

ശോഭാ സുരേന്ദ്രന്‍റേത് താന്‍ ആഗ്രഹിച്ച സ്ഥാനം നേടിയെടുക്കയെന്ന സമ്മര്‍ദ തന്ത്രമാണെന്നും ഇത് അംഗീകരിച്ച് കൊടുക്കാതെ അവഗണിക്കാനുമാണ് സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം.

ശോഭാ സുരേന്ദ്രന് പി.കെ കൃഷ്ണദാസ് പക്ഷത്തിന്റെ പിന്തുണയില്ലെന്നും അതുകൊണ്ട് നേതൃത്വത്തിനുള്ള തലവേദന കുറയുമെന്നുമാണ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്.

പി.എം വേലായുധന്‍ നടത്തുന്ന പരസ്യപ്രസ്താവനയും അവഗണിക്കാനാണ് തീരുമാനം. ശോഭയുടെ നിലപാടില്‍ ആര്‍.എസ്.എസിനും എതിര്‍പ്പുണ്ട്. നേരത്തെ ആര്‍.എസ്.എസ് സമവായ ചര്‍ച്ചകള്‍ക്ക് ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല.

പാര്‍ട്ടി പ്രധാനപ്പെട്ടതായി കാണുന്ന തദ്ദേശതെരഞ്ഞെടുപ്പിന് അടുത്ത സമയത്ത് തന്നെ വെല്ലുവിളി ഉയര്‍ത്തുന്നവര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകട്ടെയെന്ന നിലപാടാണ് ദേശീയ നേതൃത്വത്തിനും ആര്‍.എസ്.എസിനും ഉള്ളതെന്നാണ് മുരളീധരന്‍ പക്ഷം അവകാശപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News