പുകവലി ഹൃദ്രോഗത്തിനു പ്രധാന കാരണമാണ്

ഒന്നാം നമ്പർ കൊലയാളി എന്നാണ് ഹൃദ്രോഗത്തെ വിശേഷിപ്പിക്കാറുള്ളത്;ലോകത്തിലെ തന്നെ ഏറ്റവും വലിയ മരണകാരണമായിട്ടാണ് ഹൃദ്രോഗത്തെ കാണുന്നത് .എന്നാൽ ഹൃദ്രോഗത്തിനു കാരണമാകുന്ന എൺപത്തിഅഞ്ചു ശതമാനം കാരണങ്ങളെ തടയാൻ ആകും എന്നത് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്

ഹൃദ്രോഗത്തിനു കാരണമാകുന്ന കാര്യങ്ങൾ എന്തല്ലാം ?
ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങൾ പുകവലി,അമിത രക്തസമ്മർദം,പ്രമേഹം,രക്തത്തിലുള്ള അമിത കൊഴുപ്പ് എന്നിവയാണ്.ഇവ ഇല്ലാതാക്കിയാൽ ഹൃദ്രോഗകാരണങ്ങളും ഇല്ലാതാകും.പുകവലി ഹൃദ്രോഗത്തിനു പ്രധാന കാരണമാണ്.പുകവലി പാടെ ഉപേക്ഷിക്കുക.മറ്റു രോഗങ്ങൾക്ക് കൃത്യമായി മരുന്ന് കഴിക്കുക,നല്ല ഭക്ഷണ രീതിയും ജീവിതരീതിയും ശീലിക്കുക.

പുകവലി എല്ലാവര്ക്കും ഹാനികരം ആണ്. സ്വന്തം വീട്ടിലുള്ളവർക്കും അടുത്തിടപഴകുന്നവർക്കും ഒരേപോലെ ഹാനികരമാണ് പുകവലി എന്ന് പുകവലിക്കാർ മനസിലാക്കുക.
അമിത വണ്ണം അഥവാ പൊണ്ണത്തടി ഒരു പ്രധാന പ്രശ്നമാണ് .വ്യായാമക്കുറവ് ,തെറ്റായ ഭക്ഷണരീതി എന്നിവയിൽ മാറ്റം വരുത്തിയാൽ തന്നെ വലിയ മാറ്റം ഉണ്ടാകും.

ആരോഗ്യകരമായ ഭക്ഷണരീതി തിരഞ്ഞെടുക്കുക.കൊഴുപ്പിന്റെ അളവ് കൂടുതൽ അടങ്ങിയ ബീഫ് മട്ടൻ എന്നിവ ഒഴിവാക്കുക ,തേങ്ങാ എണ്ണ എന്നിവയുടെ ഉപയോഗം കുറയ്ക്കുക.ഫാസ്റ്റ് ഫുഡ് ,പാലുല്പന്നങ്ങൾ എന്നിവ കുറയ്ക്കുക, വറുത്തതും പൊരിച്ച്തുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക.

ഭക്ഷണത്തിൽ പച്ചക്കറികളും പഴങ്ങളും കൂടുതൽ ഉൾപ്പെടുത്തുക .കുട്ടിക്കാലം മുതൽ ഇത്തരത്തിലുള്ള ഭക്ഷണരീതി ശീലിക്കുന്നതാവും നല്ലത് .വ്യായാമരീതി ഒരു മണിക്കൂർ എന്നത് ദിവസേന ശീലമാക്കുക .ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഹൃദയാരോഗ്യത്തിനു സഹായകമാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News