കൊവിഡ് വൈറസിനെതിരായ വാക്സിൻ 90 ശതമാനത്തോളം ഫലപ്രദമായിരിക്കുമെന്ന് ആസ്ട്രാസെനക:

കൊവിഡ് വൈറസിനെതിരായ തങ്ങളുടെ വാക്സിൻ 90 ശതമാനത്തോളം ഫലപ്രദമായിരിക്കുമെന്ന് മരുന്നുനിർമാതാക്കളായ ആസ്ട്രാസെനക. ഗുരുതരമായ ഒരു പാർശ്വ ഫലവുമില്ലാതെയാണ് ഈ ഫലങ്ങളെന്നും ആസ്ട്രാസെനക.

ദശലക്ഷകണക്കിന് ആളുകളുടെ മരണത്തിന് കാരണമായ ഒരു മഹാമാരിയെതിരായ പോരാട്ടത്തിൽ ഒരു പുതിയ ചുവടുവെപ്പാണ് ബ്രിട്ടീഷ് മരുന്ന് നിർമ്മാതാക്കളായ ആസ്ട്രസെനകയുടെ പ്രാഥമിക ക്രിനിക്കൽ ട്രയൽ ഫലങ്ങൾ.ഗുരുതരമായ ഒരു പാർശ്വ ഫലവുമില്ലാതെയാണ് ഈ ഫലങ്ങളെന്നും ആസ്ട്രാസെനക വ്യക്തമാക്കി.

ഓക്സ്ഫോർഡ് സർവകലാശാലയുമായി ചേർന്നാണ് ആസ്ട്രാസെനക കോവിഡിനെതിരായ പ്രതിരോധ വാക്സിൻ വികസിപ്പിക്കുന്നത്. വാക്സിൻ വികസനുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ പങ്കുവച്ചാണ് ആസ്ട്രസെനക തങ്ങളുടെ വാക്സിനിന്റെ ഫലപ്രാപ്തിയെക്കുറിച്ച് പറയുന്നത്. ആസ്ട്രാസെനകയുടെ വാക്സിന് ഏകദേശം 90 ശതമാനം ഫലപ്രാപ്തിയുള്ളതായാണ് ഫലങ്ങൾ പുറത്തുവന്നിരിക്കുന്നത്.

ക്ലിനിക്കൽ ട്രയലിൽ പങ്കെടുത്തവരിൽ ആണുബാധയുണ്ടായ 131 പേരുടെ വിവരങ്ങളാണ് ഇടക്കാല വിശകലനത്തിലുള്ളത്. ഇതിൽ വാക്സിൻ നൽകിയവരും മെനഞ്ചൈറ്റിസിന്റെ ഒരു വാക്സിൻ നൽകിയ മറ്റൊരു വിഭാഗവും ഉൾപ്പെടുന്നു.വാക്‌സിനുമായി ബന്ധപ്പെട്ട ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്നും ഇത് രണ്ട് ഡോസിംഗ് സമ്പ്രദായങ്ങളിലും നന്നായി ടോളറേറ്റഡ് ആണെന്നും റിപ്പോർട്ടിൽ പറയുന്നു.

“ഈ വാക്സിനിന്റെ ഫലപ്രാപ്തിയും സുരക്ഷയും കോവിഡ്-19 നെതിരെ വളരെ ഫലപ്രദമാകുമെന്നും ഇത് പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യങ്ങളിൽ ഉടനടി ഗുണകരമാവുമെന്നും സ്ഥിരീകരിക്കുന്നു,” എന്ന് ആസ്ട്രാസെനകയുടെ ചീഫ് എക്സിക്യൂട്ടീവ് പാസ്കൽ സോറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News