എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ അവകാശ ലംഘനത്തിന് എം സ്വരാജ് എം എല്‍ എ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി.ചട്ടം 154 പ്രകാരമാണ് നോട്ടീസ് നല്‍കിയത്. പരിധി വിട്ട് പ്രവര്‍ത്തിച്ച ഇ ഡിക്കെതിരെ നടപടി വേണമെന്ന് എം എല്‍ എ നോട്ടീസില്‍ ആവശ്യപ്പെട്ടു.
ദേശീയാന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ പകപോക്കലിന്റെ ഉപകരണമാക്കി മാറ്റുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കിഫ് ബിക്കെതിരെയുള്ള ഇഡി അന്വേഷണമെന്ന് എം സ്വരാജ് എം എല്‍ എ ചൂണ്ടിക്കാട്ടി. സി എ ജി റിപ്പോര്‍ട്ടിന്‍മേല്‍ ഇ ഡി അന്വേഷണം തുടങ്ങിയെന്ന വാര്‍ത്ത ചോര്‍ത്തിയത് ഇ ഡി തന്നെയാണ്.
സി എ ജി റിപ്പോര്‍ട്ടിന്‍മേല്‍ നിയമസഭയ്ക്ക് ചില അവകാശങ്ങളുണ്ട്. സഭാ ചര്‍ച്ചകള്‍ക്കും പി എ സി പരിശോധനയ്ക്കും വിധേയമാക്കാത്ത റിപ്പോര്‍ട്ടിന്‍മേല്‍ ഇ ഡി അന്വേഷണം തുടങ്ങിയത് സഭ അവകാശങ്ങളുടെ ലംഘനമാണ്. അതിനാല്‍ ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് പരാതി നല്‍കിയെന്ന് എം എല്‍ എ അറിയിച്ചു.
അസാധ്യമെന്ന് കരുതിയ വികസന പ്രവര്‍ത്തനങ്ങള്‍ ഈ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചു. അത്തരത്തില്‍ നേട്ടങ്ങളുടെ നിറവില്‍ നില്‍ക്കുന്ന ഇടതു സര്‍ക്കാരിനെ ബോധപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നതെന്നും എം സ്വരാജ് എം എല്‍ എ ആരോപിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here