ട്രെയിന്‍ ഗതാഗതം ജനുവരി മുതല്‍ പതിവു നിലയിലേക്ക്

രാജ്യത്ത് ട്രെയിന്‍ ഗതാഗതം ജനുവരി മുതല്‍ പതിവു നിലയിലേക്ക്് മാറും. ആദ്യഘട്ടത്തില്‍ പകുതി സര്‍വീസുകള്‍ പുനരാരംഭിക്കും. രണ്ട് മാസത്തിനുള്ളില്‍ മുഴുവന്‍ സര്‍വീസുകളും പുനരാരംഭിക്കും. ഡിസംബറില്‍ കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ ഉണ്ടാകുമെന്ന് റെയില്‍വേ അറിയിച്ചു. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അന്തിമാനുമതിയ്ക്ക് വിധേയമായാണ് സര്‍വീസുകള്‍ നടത്തുക.

കൊവിഡ് വ്യാപനം കുറഞ്ഞ ബംഗാളിലും, മഹാരാഷ്ട്രയിലും ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. കര്‍ണ്ണാടകത്തിലും ഭാഗികമായി ആരംഭിച്ചു. തമിഴ്‌നാട്ടില്‍ സബര്‍ബന്‍ ട്രെയിനുകളില്‍ ഇന്നു മുതല്‍ വനിതകളെയും പ്രവേശിപ്പിക്കും. മധുര, ചെന്നൈ ഡിവിഷനുകളില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റും നല്‍കുന്നു. രാജ്യത്തെ മിക്ക സ്റ്റേഷനുകളിലും ടിക്കറ്റ് കൗണ്ടറുകളും പ്രവര്‍ത്തിക്കുന്നു. യാത്രക്കാരുടെ എണ്ണവും കൂടിത്തുടങ്ങി. എന്നാല്‍,കൊവിഡ് വ്യാപനം കുറയാത്തതിനാല്‍ കേരളത്തില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ പുനരാരംഭിച്ചിട്ടില്ല.

ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന സമയക്രമീകരണത്തില്‍ റെയില്‍വേ കഴിഞ്ഞ മാസം മാറ്റം കൊണ്ടുവന്നിരുന്നു. ട്രെയിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുന്‍പ് വരെ ടിക്കറ്റ് റിസര്‍വ് ചെയ്യാമെന്നതാണ് പുതിയ മാറ്റം. ഓണ്‍ലൈനിലും ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകളിലൂടെയും ഈ സേവനം യാത്രക്കാര്‍ക്ക് ഉറപ്പാക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News