ഫീസ് വൈകിയതിന്റെ പേരില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം മുടക്കരുതെന്ന് ഹൈക്കോടതി

ഫീസ് വൈകിയതിന്റെ പേരില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം മുടക്കരുതെന്ന് ഹൈക്കോടതി. കൊല്ലം വടക്കേവിള ശ്രീനാരായണ പബ്‌ളിക് സ്‌കൂള്‍ അധികൃതര്‍ ഫീസ് വൈകിയതിന്റെ പേരില്‍ വിദ്യാര്‍ഥികളുടെ പഠനം മുടക്കിയ നടപടിയിലാണ് ഹൈക്കോടതി ഉത്തരവ്.

വൈകിയതിന്റെ പേരില്‍ വിദ്യാര്‍ഥികളുടെ പഠനം മുടക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. കോവിഡ് കാലത്ത് ഫീസടയ്ക്കാന്‍ രക്ഷിതാക്കള്‍ സാവകാശം ചോദിച്ചെങ്കിലും വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ അധികൃതര്‍ പുറത്താക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് അഭിഭാഷകയും കൊല്ലം മയ്യനാട് സ്വദേശിയുമായ അഡ്വ. സജ്‌നയുടെ നേതൃത്വത്തിലുള്ള രക്ഷിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്. വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടേയും അവശ്യം ന്യായമാണെന്ന് കണ്ടെതിനെ തുടര്‍ന്നാണ് ഹൈക്കോടതി ഉത്തരവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News