കണ്ണൂർ വളപട്ടണം പഞ്ചായത്തിൽ യുഡിഎഫ് തകർന്നു. കോൺഗ്രസ്സും മുസ്‌ലിം ലീഗും തമ്മിൽ നേർക്കുനേർ പോരാട്ടമാണ് നടക്കുന്നത്. വെൽഫെയർ പാർട്ടിയുമായി പരസ്യ സഖ്യം ഉണ്ടാക്കിയാണ് ലീഗ് മത്സരിക്കുന്നത്.
വളപട്ടണം പഞ്ചായത്തിൽ മുസ്ലീം ലീഗും കോൺഗ്രസ്സും തമ്മിൽ ഏറെക്കാലമായി നിലനിൽക്കുന്ന പ്രശ്നങ്ങളാണ് തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കൊറ്റയ്ക്ക് മത്സരിക്കുന്നതിൽ എത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആകെയുള്ള 13 വാർഡുകളിൽ ഏഴിടത്ത് കോൺഗ്രസ്സും ആറിടത്ത് ലീഗുമാണ് മത്സരിച്ചത്.
ഇതിൽ നാല് വാർഡുകളിലും ലീഗ് സ്ഥാനാർഥികൾ തോറ്റു.കോൺഗ്രസ്സ് കാലു വരിയതാന് തോൽവിക്ക് കാരണം എന്നാണ് ലീഗിൻ്റെ ആരോപണം. ഇതിനെ തുടർന്നാണ് ഇത്തവണ ഒറ്റയ്ക്ക് മത്സരിക്കാൻ ലീഗ് തീരുമാനിച്ചത്
പാർട്ടിയുമായി പ്രത്യക്ഷ സഖ്യം ഉണ്ടാക്കിയാണ് ലീഗ് മത്സരിക്കുന്നത്.പത്ത് വാർഡുകളിൽ ലീഗ് സ്ഥാനാർത്ഥികളും രണ്ടിടത്ത് വെൽഫെയർ പാർട്ടിയുമാണ് മത്സരിക്കുന്നത്
വെൽഫെയർ പാർട്ടിയുമായി സഖ്യം ഇല്ലെന്ന് ലീഗ് സംസ്ഥാന നേതൃത്വം പറയുമ്പോഴും വളപട്ടണത്ത് പരസ്യമായി തന്നെ സഖ്യമുണ്ടാക്കി പ്രചാരണവും തുടങ്ങി കഴിഞ്ഞു.
കഴിഞ്ഞ തവണ കോൺഗ്രസ് ലീഗ് വടംവലിയെ തുടർന്ന് പഞ്ചായത്ത് ഭരണം തന്നെ അനിശ്ചിതത്വത്തിൽ ആയിരുന്നു.യു ഡി എഫ് മുന്നണിയിലെ പ്രധാന കക്ഷികളായ കോൺഗ്രസ്സും ലീഗും ഒറ്റയ്ക്ക് ഒറ്റയ് പരസ്പരം മത്സരിക്കുമ്പോൾ വളപട്ടണം പഞ്ചായത്ത് ശ്രദ്ധാകേന്ദ്രമാവുകയാണ്.

Get real time update about this post categories directly on your device, subscribe now.