തെളിയുന്ന തെരഞ്ഞെടുപ്പ് ചിത്രം; തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സംസ്ഥാനത്താകെ 75013 സ്ഥാനാര്‍ത്ഥികള്‍

സംസഥാനത്ത് തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ ആകെ എ‍ഴുപത്തി അയ്യായിരത്തി പതിമൂന്ന് സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.

തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായതോടെ മുന്നണികൾ തദ്ദേശ സ്ഥാപനങ്ങളിലെ അധികാരം പിടിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിരക്കിലാണ്.

ഒന്നര ലക്ഷം സ്ഥാനാർത്ഥികളാണ് ആകെ സംസ്ഥാനത്ത് നാമനിർദ്ദേശ പത്രിക നൽകിയത്.ഇതിൽ സൂഷ്മ പരിശോധനക്ക് ശേഷം തള്ളിയതും പിൻവലിച്ചതും ക‍ഴിഞ്ഞാൽ ആകെ എ‍ഴുപത്തി അയ്യായിരത്തി പതിമൂന്ന് സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.

നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുളള സമയം തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിക്ക് അവസാനിച്ചപ്പോള്‍ 14 ജില്ലാ പഞ്ചായത്തുകളിലേക്ക് 1,317 -ഉം ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 6,877-ഉം ഗ്രാമപഞ്ചായത്തുകളിലേക്ക് 54,494 -ഉം സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

മുനിസിപ്പാലിറ്റികളില്‍ 10,399 ഉം ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്ലായി 1,986 സ്ഥാനാര്‍ത്ഥികളും ജനവിധി തേടുന്നുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ രാത്രി ഒന്‍പത് വരെ ലഭ്യമായ കണക്കുകളാണ് ഇത്.

സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക വന്നതോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. ഇനിയുള്ള ദിവസങ്ങളിൽ മുന്നണികൾ തദ്ദേശ സ്ഥാപനങ്ങളിലെ അധികാരം പിടിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്ന തിരക്കിലാണ്.

വികസനനേട്ടങ്ങൾ പറഞ്ഞ് എൽ ഡി എഫ് വോട്ട് തേടുമ്പോൾ അ‍ഴിമതിക്കേസിൽ മുൻമന്ത്രിയും എം എൽ എയും അറസ്റ്റിലായത് കോണ്‍ഗ്രസിനെ സംഘടത്തിലാക്കുമെന്നത് ഉറപ്പാണ്. പാർട്ടിക്കുള്ളിലെ കൊ‍ഴിഞ്ഞ് പോക്കും വിഭാഗീയതയും ബിജെപിയേയും ജനങ്ങൾ വിലയിരുത്താൻ കാരണമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News