34-ാം പിറന്നാളില്‍ 34 സ്കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സുരേഷ് റെയ്ന

തന്‍റെ 34ാം പിറന്നാള്‍ വ്യത്യസ്തമായ രീതിയില്‍ ആഘോഷിക്കാനൊരുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന. യുപി, കശ്മീര്‍, ദില്ലി തുടങ്ങിയ സംസ്ഥാനങ്ങളില്‍ 34 സര്‍ക്കാര്‍ സ്കൂളുകളില്‍ കുടിവെള്ളവും ശൗചാലയ സൗകര്യവും ഒരുക്കാനാണ് സുരേഷ് റെയ്നയുടെ തീരുമാനം.

ഗ്രാസ്യ റെയ്ന ഫൗണ്ടേഷൻ എന്ന തൻ്റെ സന്നദ്ധസംഘടന വഴിയാണ് പദ്ധതി നടപ്പിലാക്കുക. ഈ മാസം 27നാണ് റെയ്നയുടെ 34ആം പിറന്നാൾ.

10000ഓളം കുട്ടികൾക്ക് ഇതിൻ്റെ ഗുണം ലഭിക്കുമെന്നാണ് സൂചന. ഇതോടൊപ്പം വിദ്യാർഥികൾക്ക് ലൈംഗിക വിദ്യാഭ്യാസ പദ്ധതി, സ്മാർട്ട് ക്ലാസ് റൂമുകൾ തുടങ്ങി മറ്റ് പല പദ്ധതികളും റെയ്ന നടപ്പിലാക്കും. അമിതാഭ് ഷായുടെ യുവ അൺസ്റ്റോപ്പബിളിൻറെ സഹകരണത്തോടെയാണ് പദ്ധതി.

ഗാസിയാബാദിലെ സ്‌കൂളിൽ പാത്രം കഴുകാനും കൈകഴുകാനുമുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേക ശൗചാലയങ്ങൾ നിർമ്മിച്ചും കുടിവെള്ള സംവിധാനം ഒരുക്കിയും സ്മാർട്ട് ക്ലാസ് മുറികൾ സജ്ജ്മാക്കിയും റെയ്‌ന പിറന്നാൾ ആഘോഷത്തിന് തുടക്കം കുറിച്ചു.

റെയ്‌നയും ഭാര്യം പ്രിയങ്കയും ചേർന്നാണ് ഗ്രാസ്യ റെയ്‌ന ഫൗണ്ടേഷൻ നടത്തുന്നത്. ഒപ്പം, ഇരുവരും ചേർന്ന് 500 നിരാലംബരായ അമ്മമാർക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News