പാമ്പ് പിടുത്തക്കാര്‍ക്ക് ശാസ്ത്രീയ പരിശീലനവുമായി സംസ്ഥാന വനംവകുപ്പ്

സംസ്ഥാന വനംവകുപ്പിന്‍റെ നേതൃത്വത്തില്‍ ശാസ്ത്രീയമായ പാമ്പ് പിടുത്തത്തിന് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

പാമ്പുകളെ ഉപദ്രവിക്കാതെയും കൂടിനില്‍ക്കുന്നവര്‍ക്ക് അപകടമുണ്ടാക്കാതെയും പൊതു ഇടങ്ങളില്‍ നിന്നും അപകടകാരികളായ പാമ്പുകളെ റെസ്ക്യൂ ചെയ്യുന്നതിനുള്ള പരിപാടിക്കാണ് സംസ്ഥാന വനം വകുപ്പ് ലക്ഷ്യമിടുന്നത്.

പരിശീലന പരിപാടി അവസാനിക്കുന്നതോടെ ജില്ല തിരിച്ച് വനംവകുപ്പിന്‍റെ സര്‍ട്ടിഫിക്കറ്റുള്ള റസ്ക്യൂവര്‍മാരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാനും വനംവകുപ്പ് തീരുമാനിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here