ബാര്‍കോഴ കേസ് കെഎം മാണിക്കെതിരെ തിരിച്ചതില്‍ വന്‍ ഗൂഢാലോചനയെന്നും ഈ ഗൂഢാലോചനയ്ക്ക് പിന്നില്‍ അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയായിരുന്നുവെന്ന് ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസ് എംന്‍റെ അന്വേഷണ റിപ്പോര്‍ട്ട്.
ചെന്നിത്തലയ്ക്കെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്ളത്. യുഡിഎഫ് മുന്നണിയിലെ പ്രമുഖ കക്ഷിയായ മാണിയെ കൂടെ നിര്‍ത്തി മുഖ്യമന്ത്രിയാകാനായിരുന്നു രമേശ് ചെന്നിത്തലയുടെ നീക്കമെന്നും റിപ്പോര്‍ട്ടില്‍.
മുഖ്യമന്ത്രിയാകനുള്ള ആഗ്രഹം ചെന്നിത്തല അന്ന് ദൂതന്‍ വഴി കെഎം മാണിയെ അറിയിച്ചിരുന്നു. ഐന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരനാണ് അന്ന് ദൂതനായി പോയതെന്നും റിപ്പോര്‍ട്ടില്‍.
മാണി ചെന്നിത്തലയ്ക്കൊപ്പം നില്‍ക്കാത്തതിനാല്‍ സമ്മര്‍ദം ചെലുത്തി പിന്‍തുണ നേടുകയെന്നതായിരുന്നു ലക്ഷ്യമെന്നും ഇതിന്‍റെ ഭാഗമായാണ് ബാര്‍ കോഴ കേസില്‍ കെഎം മാണിക്കെതിരെ ഗൂഢാലോചന നടന്നതെന്നും റിപ്പോര്‍ട്ടില്‍.
ഗൂഢാലോചന ഉമ്മന്‍ചാണ്ടിക്കും അറിയാമായിരുന്നു. മാണി എല്‍ഡിഎഫിലേക്ക് പോകുമെന്ന് ഉമ്മന്‍ചാണ്ടിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഗൂഢാലോചനകളില്‍ ചെന്നിത്തല നേരിട്ട് പങ്കെടുത്തു. മുണ്ടക്കയത്തെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലും എറണാകുളത്തെ അഭിഭാഷകന്‍റെ വീട്ടുംവച്ചാണ് ഗൂഢാലോചന നടന്നത്.
അടൂര്‍ പ്രകാശ്, പിസി ജോര്‍ജ്, ജോസഫ് വാഴയ്ക്കന്‍ എന്നിവരും ഗൂഢാലോചനയില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Get real time update about this post categories directly on your device, subscribe now.