എന്‍റെ പേരിൽ വിദേശ നിക്ഷേപം ഉണ്ടെങ്കിൽ കണ്ട് പിടിച്ചിട്ട് പറയൂ; വെല്ലുവിളിച്ച് മന്ത്രി തോമസ് ഐസക്

കിഫ് ബിക്ക് വേണ്ടി ആഭ്യന്തര വിപണിയിൽ നിന്ന് 1100 കോടി രൂപയാണ് ഗ്രീൻ ബോണ്ട് വഴി സമാഹരിക്കാൻ ഒരുങ്ങുന്നതെന്ന് ഐസക്ക്. വാങ്ങുന്നത് വിദേശവായ്പ്പ അല്ലെന്നും, അതിനാൽ തന്നെ റിസർവ്വ് ബാങ്കിൻ്റെ അനുമതി വേണ്ടതില്ലെന്നും ഐസക്ക്. സി ആൻ്റ് ഏജി റിപ്പോർട്ട് താൻ പരസ്യപ്പെടുത്തിയെങ്കിൽ അതിൻ്റെ ശിക്ഷയും അനുഭവിക്കാൻ തയ്യാറാണെന്നും ഐസക്ക് പറഞ്ഞു .

ലോകബാങ്കിൻ്റെ സമ്പ്സിഡയറി കമ്പിനിയായ ഇൻറർനാഷണൽ ഫിനാൻസ് കോർപ്പറേഷനിൽ നിന്ന് ഗ്രീൻ ബോണ്ട് വഴി 1100 രൂപ സമാഹരിക്കാൻ തീരുമാനിച്ചത് പുതിയ കാര്യം അല്ലെന്ന് മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ജൂൺ 30 ന് ചേർന്ന കിഫ് ബി യോഗത്തിന് ശേഷം ഈ കാര്യം താൻ വ്യക്തമാക്കിയതാണെന്ന് ഐസക്ക് മാധ്യമങ്ങളോട് പറഞ്ഞു .

IFC ലോകബാങ്കിൻ്റെ സബ്സിഡയറി ആണെങ്കിലും വാങ്ങുന്ന വായ്പ്പ വിദേശ പണം അല്ല , ഇതിന് RBI യുടെ മുൻകൂർ അനുമതി ആവശ്യമില്ല. കിഫ് ബി വായ്പ്പ ക്ക് അനുമതി വാങ്ങാൻ ഉള്ള ചുമതലയും ഐഎഫ് സി ക്കാണ്.

സാങ്കേതിക സഹായത്തിന് ഉള്ള ധാരണാപത്രം IFC യുമായി കിഫ് ബി ഒപ്പ് വെച്ചിട്ടുണ്ട്. ppp മാതൃകയിൽ പശ്ചാത്തല സൗകര്യ വികസനത്തിനാണ് അത്, ധാരണാ പത്രം ഒപ്പ് വെയ്ക്കും മുൻപ് കേന്ദ്ര ധനമന്ത്രാലയത്തിൻ്റെ NOC കിഫ് ബി വാങ്ങി കഴിഞ്ഞു .

തദ്ദേശ സ്ഥാപനങ്ങളുടെ ഓഡിറ്റ് സോഫ്റ്റ് വെയറിൽ അഴിമതി ആരോപിച്ച ചെന്നിത്തലക്ക് ഹൈക്കോടതിയിൽ നിന്ന് കണക്കിന് കിട്ടിയതായി ഐസക്ക് പരിഹസിച്ചു. ഒരു ധനകാര്യ സ്ഥാപനത്തിൻ്റെ വിശ്വാസ്യത എന്നത് അതിൻ്റെ ക്രൈഡിബിലിറ്റിയാണ് ,അത് തകർക്കാനാണ് പ്രതിപക്ഷത്തിൻ്റെ ശ്രമം .

കിഫ് ബിക്ക് പണം മുടക്കൻ എത്തുന്നവർ ഗൂഗിൾ ചെയ്താൽ ലഭിക്കുക കിഫ് ബിക്ക് എതിരായ വാർത്തയാണ് , പ്രതിപക്ഷത്തിൻ്റെ ലക്ഷ്യവും അതാന്ന്. ഐസക്കിന് വിദേശ നിക്ഷേപം ഉണ്ടെന്ന കെ. സുരേന്ദ്രൻ്റെ ആക്ഷേപത്തോട് മന്ത്രി ഇങ്ങനെ പ്രതികരിച്ചു

(എൻ്റെ പേരിൽ വിദേശ നിക്ഷേപം ഉണ്ടെങ്കിൽ ED ,NlA, CBI ഓക്കെ നിങ്ങളുടെ കൈയ്യിൽ അല്ലേ ,അവർ നിങ്ങൾ പറയുന്നത് കേൾക്കുന്നവർ അല്ലേ ഇനി ആരോപണം ഉന്നയിക്കും എൻ്റെ നിക്ഷേപം മുൻപ് കണ്ട് പിടിച്ചിട്ട് പറയു).

[തിരഞ്ഞെടുപ്പ് കണ്ട് ചെന്നിത്തലക്ക് ഭ്രാന്ത് പിടിച്ചിരിക്കുന്നു.ഞാൻ C ആൻറ് AG റിപ്പോർട്ട് പരസ്യപ്പെടുത്തിയെങ്കിൽ അതിൻ്റെ ശിക്ഷ അനുഭവിച്ച് കൊള്ളാം. അസാധരണ സാഹചര്യത്തിൽ ഇങ്ങനെ തന്നെയാണ് പെരുമാറേണ്ടത്. സ്പീക്കർക്ക് താൻ മറുപടി നൽകുമെന്നും ഐസക്ക് വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News