അമ്മയാവാൻ ഉചിതമായ പ്രായം എന്നൊന്ന് ഇല്ലെന്ന് ഫറാ ഖാൻ

ഗര്‍ഭം ധരിക്കുന്നതിന് പ്രായമൊരു തടസ്സമല്ലെന്ന് പറയുകയാണ് സംവിധായകയും കോറിയോ​ഗ്രാഫറുമായ ഫറാ ഖാൻ.

മാനസികമായും ശാരീരികമായും സജ്ജമായതിനുശേഷമാണ് അമ്മയാകാൻ തയ്യാറെടുക്കേണ്ടതെന്നും ഫറാ ഖാന്‍ പറയുന്നു. നാൽപ്പത്തിമൂന്നാം വയസ്സിൽ ഐ.വി.എഫ് ചികിത്സയിലൂടെ താന്‍ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായതിനെക്കുറിച്ചും ഫറാ മനസ്സു തുറന്നു.

ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ച കത്തിലൂടെയാണ് ഫറാ ഖാൻ അമ്മയാവേണ്ടതെന്ന് അവനവന് തോന്നുമ്പോഴാണെന്ന് പങ്കുവെച്ചിരിക്കുന്നത്. ഐവിഎഫ് ചികിത്സയിലൂടെയാണ് ഫറാ ഖാൻ അന്യാ, സിസാർ, ദിവാ എന്നീ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാവുന്നത്.

സമൂഹത്തിന്റെ സങ്കൽപത്തിന് അനുസരിച്ചല്ല മറിച്ച് തനിക്ക് എപ്പോഴാണോ വേണമെന്നു തോന്നിയത് അപ്പോഴാണ് താന്‍ അമ്മയായതെന്നും താരം പറയുന്നു.

ഒരു മകൾ, ഭാര്യ, അമ്മ എന്നീ നിലയ്ക്കെല്ലാം തനിക്ക് പല തിരഞ്ഞെടുപ്പുകളും നടത്തേണ്ടിവന്നിട്ടുണ്ട്, അവയെല്ലാമാണ് തന്നെ കൊറിയോ​ഗ്രാഫർ, സംവിധായിക, നിർമാതാവ് എന്നീ ഇന്നത്തെ പദവികളിലെത്തിച്ചതെന്നുംകുടുംബത്തിനു വേണ്ടിയായാലും കരിയറിനു വേണ്ടിയായാലും തന്റെ മനസ്സിന് അനുസൃതമായാണ് പ്രവർത്തിച്ചത്. നാമെല്ലാം മറ്റുള്ളവരുടെ മുൻവിധികളെക്കുറിച്ച് ധാരാളം ചിന്തിക്കുകയും സ്വന്തം ജീവിതമാണ് ഇതെന്നു മറക്കുകയും ചെയ്യുമെന്നും ഫറാ പറയുന്നു.

സമൂഹം പറയുന്നതുപോലെ അമ്മയാവാൻ ഉചിതമായ പ്രായം എന്നൊന്ന് ഇല്ലെന്നും ഫറാ പറയുന്നു. താൻ സ്വയം സജ്ജയായതിനു ശേഷമാണ് അമ്മയായതെന്നും, അല്ലാതെ സമൂഹം പറയുന്ന ഉചിതമായ പ്രായത്തിൽ അല്ലെന്നും ഫറാ പറയുന്നു

ശാസ്ത്രത്തിലെ കണ്ടുപിടുത്തങ്ങൾക്ക് നന്ദി. ഈ പ്രായത്തിൽ ഐ.വി.എഫിലൂടെ തനിക്ക് മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാവാൻ കഴിഞ്ഞു. ഇന്ന് ധാരാളം സ്ത്രീകൾ മുൻവിധികളെ ഭയക്കാതെ ഈ തിരഞ്ഞെടുപ്പു നടത്തുന്നുണ്ടെന്നത് സന്തോഷിപ്പിക്കുന്നുവെന്നും ഫറാ ഖാൻ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News