കൈക്കൂലി ആരോപണം: എം.കെ രാഘവനെതിരെ വിജിലന്‍സ് കേസ്

കോഴിക്കോട്: കൈക്കൂലി ആരോപണത്തില്‍ കോഴിക്കോട് എം.പി എം.കെ രാഘവനെതിരെ വിജിലന്‍സ് കേസ്.

കേസെടുക്കാന്‍ ലോക്‌സഭ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് വിജിലന്‍സ് യൂണിറ്റാണ് കേസെടുത്ത്.

ടി.വി 9 ചാനല്‍ നടത്തിയ ഒളിക്യാമറ ഓപറേഷനില്‍ എം.കെ രാഘവന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ്. ബിസിനസുകാര്‍ എന്ന വ്യാജേന എത്തിയ മാധ്യമപ്രവര്‍ത്തകരാണ് ദൃശ്യം പകര്‍ത്തിയത്.

പിന്നീട് ചാനല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുകയായിരുന്നു. ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ തുടങ്ങാനെന്ന പേരിലാണ് ചാനല്‍ എം.കെ രാഘവനെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here