ബാർക്കോഴ സംബന്ധിച്ച കേരളാ കോൺഗ്രസ് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലെ നിർണ്ണായക വിവരങ്ങൾ കൈരളി ന്യൂസ് പുറത്തുവിട്ടു.
റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നു. കേസ് കെ എം മാണിക്കെതിരെ തിരിക്കാൻ ചെന്നിത്തല വൻ ഗൂഢാലോചന നടത്തി.
മുണ്ടക്കയത്ത് സർക്കാർ ഗസ്റ്റ് ഹൗസിലും എറണാകുളത്ത് അഭിഭാഷകൻ്റെ വീട്ടിലും നടന്ന ഗൂഡാലോചനയിൽ ചെന്നിത്തല നേരിട്ട് പങ്കെടുത്തു. ഉമ്മൻ ചാണ്ടിയെ മാറ്റി മുഖ്യമന്ത്രിയാകാൻ ചെന്നിത്തല നീക്കം നടത്തിയതായും റിപ്പോർട്ടിലുണ്ട്.
Get real time update about this post categories directly on your device, subscribe now.