ബാർകോഴയിൽ തനിക്കെതിരെ ഉണ്ടായ ആരോപണങ്ങൾ അന്വേഷിച്ച് തള്ളിക്കളഞ്ഞതാണെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വാദം തെറ്റ്. ബിജു രമേശ് തിരുവനന്തപുരം സി ജെ എം കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ രമേശ് ചെന്നിത്തലക്ക് പണം നൽകിയതായി പറയുന്നില്ല.
രമേശ് ചെന്നിത്തലയും ഭാര്യയും തന്നെ വിളിച്ച് അഭ്യർത്ഥിച്ചതിന്റെ അടിസ്ഥാനത്തിൽ അന്ന് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നുവെന്ന് കഴിഞ്ഞ ദിവസം ബിജു രമേശ് വെളfപ്പെടുത്തിയിരുന്നു.തുടർന്ന് അന്വേഷണ ഉദ്യേേഗസ്ഥർ, ആഭ്യന്തര മന്ത്രിയായിരുന്ന ചെന്നിത്തലയെ അന്വേഷണ പരിധിയിൽ നിന്ന് ഒഴിവാക്കി കേസ് അട്ടിമറിക്കുകയായിരുന്നുവെന്നാണ് ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്..
മുൻ മന്ത്രിമാരായ കെ ബാബു, വി എസ് ശിവകുമാർ എന്നിവർക്ക് പുറമെ പ്രതിപക്ഷനോതാവ് രമേശ് ചെന്നിത്തലക്കും കോഴ നൽകിയെന്ന ബാർ ഉടമ ബിജു രമേശിന്റെ വെളിപ്പെടുത്തൽ വന്നതോടെയാണ് രമേശ് ചെന്നിത്തല കള്ളം പറയുന്നു എന്ന് വ്യക്തമാകുന്നത്.ബാർ കോഴയിൽ തനിക്കെതിരെ ഉള്ള ആക്ഷേപം അന്വേഷിച്ച് തള്ളിക്കളഞ്ഞുവെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ വാദം .
എന്നാൽ ബിജു രമേശ് കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ രമേശ് ചെന്നിത്തലക്ക് ഒരു കോടി രൂപ കൊടുത്ത കാര്യം പറയുന്നില്ല.അക്കാര്യം അടുത്തിടെയാണ് ബിജു രമേശ് വെളിപ്പെടുത്തിയത്.തന്നോട് ചെന്നിത്തലയും ഭാര്യയും വിളിച്ച് അഭ്യർത്ഥിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന് കോഴ നൽകിയ കാര്യം ഒഴിവാക്കുകയായിരുന്നുവെന്നാണ് ബിജു രമേശ് പറഞ്ഞത്.
അതിൽ നിന്ന് ഒരു കാര്യം വ്യക്തം,ബാർകോഴ വിഷയത്തിൽ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ നിന്നും ചെന്നിത്തലയെ ഒഴിവാക്കിയിരുന്നു എന്നത്.എന്നാൽ ഇപ്പോൾ അദ്ദേഹം പറയുന്നത് തനിക്കെതിരെ ഉയർന്ന ആരോപണം അന്വേഷിച്ചു തള്ളിക്കളഞ്ഞുവെന്നാണ്.ഇക്കാര്യം ചെന്നിത്തല ഗവർണ്ണറേയും അറിയിച്ചിട്ടുണ്ട്.
ബിജു രമേശിന്റെ വെളിപ്പെടുത്തലോടെ നില പരുങ്ങലിലായ ചെന്നിത്തല മുഖം രക്ഷിക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ തനിക്കെതിരെയുള്ള ആരോപണം അന്വേഷിച്ചു തള്ളിക്കളഞ്ഞുവെന്ന് ആവർത്തിച്ച് പറയുന്നത്.
Get real time update about this post categories directly on your device, subscribe now.